പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് ലക്ഷക്കണക്കിന് സാധാരണക്കാരെ ബാധിക്കുമെന്ന് മുൻ ധനമന്ത്രി കെഎൻ ബാലഗോപാൽ. ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാങ്കിൽ നേരിട്ട് എത്തി പെൻഷൻ വാങ്ങണമെന്ന തീരുമാനം പലരെയും ബുദ്ധിമുട്ടിലാക്കുമെന്നും, നിലവിലെ സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കുകയാണ് വേണ്ടതെന്നും ബാലഗോപാൽ പറഞ്ഞു. നിരവധി പേർ നേരിട്ടാണ് പെൻഷൻ കൈപ്പറ്റുന്നതെന്നും പുതിയ തീരുമാനം അവരെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്ഷേമ പെൻഷൻ സംവിധാനം ദുർബലപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും, ക്രമക്കേടുകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുകയാണ് വേണ്ടതെന്നും ബാലഗോപാൽ വ്യക്തമാക്കി. ചില സ്ഥാപനങ്ങളിലെ വീഴ്ചയുടെ പേരിൽ മുഴുവൻ സംവിധാനവും മാറ്റുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.






