തിരുവനന്തപുരം: ഡിഎച്ച്എസിന്റെ വിവാദ ശബ്ദ സന്ദേശത്തില്‍ മറുപടിയുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. മാധ്യമങ്ങള്‍ക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ അത് ഡിഎംഒമാരോടൊ ഡിഎച്ച്എസിനോടോ ചോദിക്കാം.
ഇവർ ആരും ഫോണ്‍ എടുത്തിലെങ്കില്‍ എന്നെ വിളിച്ചാല്‍ മതിയെന്ന് മന്ത്രി പറഞ്ഞു. ഇതിനൊക്കെ ഒരു പ്രോട്ടോകോള്‍ ഉണ്ട്. ഡിഎച്ച്എസിന്റെ സന്ദേശം വളരെ ശരിയാണ്.
വിവാദമായപ്പോള്‍ ഡിഎച്ച്എസ് ഓഡിയോ പിൻവലിച്ചു. അതിന്റെ ആവശ്യം ഇല്ലെന്നാണ് ഞാൻ അവരോട് പറഞ്ഞത്. മരുന്ന് ക്ഷാമം ഇല്ല. ചില മരുന്നുകളില്‍ കുറവുണ്ട് എന്നതാണ് വസ്തുത.
18 മരുന്നുകളുടെ കുറവുണ്ട്. അത് ഒരാഴ്ചക്കുള്ളില്‍ പരിഹരിക്കും. സാധാരണക്കാരന് കിട്ടാത്ത ഏതെങ്കിലും മരുന്നുകള്‍ ഉണ്ടെങ്കില്‍ പറഞ്ഞാല്‍ ശരിയാക്കാമെന്നും മന്ത്രി പറഞ്ഞു. ചില മരുന്ന് കമ്പനിക്കാരുടെ കൈയില്‍ നിന്ന് മരുന്ന് വാങ്ങില്ല. 10 വർഷമായി വലിയ അഴിമതി കാണിച്ച മരുന്ന് കമ്പനിക്കാർ ഉണ്ടെന്നും മന്ത്രി പറഞ്ഞു.






