നഗോയ് : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം. ഷൂട്ടിങ് ട്രാപ് വനിത വിഭാഗത്തില്‍ നീരു ദണ്ഡ സ്വര്‍ണം നേടി. ഏഷ്യന്‍ ഗെയിംസ് ട്രാപ് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് നീരു. നഗോയ് ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ വ്യക്തഗത സ്വര്‍ണം കൂടിയാണിത്.
30ല്‍ 28 ക്ലേ പീജിയന്‍സും വെടിവച്ചിട്ട് ഏഷ്യന്‍ റെക്കോര്‍ഡിന്റെ തിളക്കത്തോടെയാണ് നീരുവിന്റെ സുവര്‍ണനേട്ടം. അതേസമയം വനിതകളുടെ 65 കിലോ വിഭാഗത്തില്‍ പര്‍വീണ്‍ ഹുഡയും പുരുഷന്മാരുടെ 80 കിലോയില്‍ അന്‍കുഷ് പംഘലും ഫൈനലിലേക്ക് മുന്നേറി. പുരുഷന്മാരുടെ 90കിലോയില്‍ നിലവിലെ ലോകചാംപ്യനായ കസാഖിസ്ഥാന്‍ താരത്തോട് തോറ്റ നരീന്ദര്‍ ബെര്‍വാളിന്റെ മുന്നേറ്റം വെങ്കല നേട്ടത്തില്‍ അവസാനിച്ചു.
സ്ക്വാഷില്‍ ഇന്ത്യന്‍ വനിതാ ടീം ഇറാന് ടീമിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തി. ഒരു ജയം നേടിയാല്‍ ജോഷ്ന ചിന്നപ്പ, അനാഹത് സിങ്, തന്വി ഖന്ന എന്നിവര്‍ ഉള്‍പ്പെട്ട ടീമിന് മെഡല്‍ ഉറപ്പിക്കാം. പുരുഷ അമ്പെയ്ത്തില്‍ ധീരജ് ബൊമ്മദേവരയും നീരജ് ചൌഹാനും വനിതകളില്‍ കുംകും മൊഹോദും ക്വാര്‍ട്ടറിലെത്തി.






