തിരുവനന്തപുരം: തലസ്ഥാനത്ത്തദ്ദേശ മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ സംഭവത്തില്‍ യുവമോർച്ച പ്രവർത്തകർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു.
കന്റോണ്‍മെന്റ് പൊലീസാണ് ജാമ്യമില്ല വകുപ്പുപ്രകാരം കേസെടുത്തത്. കേസ് വേണ്ടെന്ന മന്ത്രിയുടെ നിർദേശം പൊലീസ് തള്ളുകയായിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനടുത്ത് വാൻറോസ് ജംഗ്ഷനില്‍ വെച്ചാണ് യുവമോർച്ച പ്രവർത്തകർ മന്ത്രി കെഎം ഷാജിയുടെ വാഹനം തടഞ്ഞത്.
ഇന്നലെ രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. ഔദ്യോഗിക വാഹനത്തില്‍ നിന്നും ഇറങ്ങിയ മന്ത്രി ഓട്ടോറിക്ഷയില്‍ കയറി പോകാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ ഓട്ടോയും തടഞ്ഞു. അര മണിക്കൂറോളമാണ് പ്രതിഷേധത്തില്‍ മന്ത്രി റോഡില്‍ കുടുങ്ങിയത്. തുടർന്ന് മന്ത്രി ഇറങ്ങി നടന്നാണ് പോയത്. മന്ത്രിക്ക് പൈലറ്റും എസ്കോർട്ടും ഉണ്ടായിരുന്നില്ല. കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തെ യുഡിഎഫ് മന്ത്രിമാർക്കെതിരെ യുവമോർച്ച കരിങ്കൊടി പ്രതിഷേധം ആരംഭിച്ചത്.
തുടര്‍ന്ന് ബിജെപിയും പോഷക സംഘടനാ പ്രവര്‍ത്തകരും സംസ്ഥാന വ്യാപകമായി മന്ത്രിമാര്‍ക്ക് നേരെ കരിങ്കൊടി വീശാന്‍ തുടങ്ങി. തിരുവനന്തപുരം ഡിസിസി ഓഫിസിന് നേരെയും ആക്രമണമുണ്ടായി. തുടര്‍ന്ന് ജില്ലയില്‍ വിവിധയിടങ്ങളില്‍ പ്രശ്നങ്ങളുണ്ടായി.






