കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജനെ സസ്പെൻഡ് ചെയ്തു.
വിജിലൻസ് റെയ്ഡിൽ 2.89 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
എറണാകുളത്തെ രണ്ട് വസതികളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ 14 ലക്ഷം രൂപയും സ്വർണവും രേഖകളിൽ കാണിക്കാത്ത തുകയും വിജിലൻസ് പിടിച്ചെടുത്തിരുന്നു.
കൈക്കൂലിയിലൂടെയാണ് ഉദ്യോഗസ്ഥ ഇത്രയും തുക സമ്പാദിച്ചത് എന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം.
10 വര്‍ഷത്തിനിടെ ജോയിന്റ് കമ്മീഷണര്‍ 63 ശതമാനം അധികവരുമാനം നേടിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
കഴിഞ്ഞ 10 വർഷത്തിനിടെ 2.75 കോടിയുടെ അനധികൃത സമ്പാദ്യം നേടിയതായും കണ്ടെത്തിയിട്ടുണ്ട്.
എറണാകുളം ജില്ലാ ജിഎസ്ടി ടാക്സ് പെയര്‍ സര്‍വീസ് ജോയിന്റ് കമ്മീഷണര്‍ പ്രജിനി രാജന്റെ പച്ചാളത്തെ വീട്ടിലും തേവരയിലുള്ള ഓഫീസിലുമായിരുന്നു പരിശോധന നടന്നത്.
മൂവാറ്റുപുഴ കോടതിയില്‍ രണ്ട് ദിവസം മുമ്പ് സമര്‍പ്പിച്ച എഫ്ഐആറിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
വിദേശയാത്രയ്ക്കായി മാറ്റിവെച്ചതാണ് യുഎസ് ഡോളറെന്നും സ്വന്തം ലോഡ്ജില്‍ നിന്നുള്ള മാസവരുമാനമാണ് 14 ലക്ഷം രൂപയെന്നുമാണ് ഉദ്യോഗസ്ഥ അന്ന് നല്കിയ വിശദീകരണം.






