കോഴിക്കോട്: റേഞ്ച് റോവർ വിഷയത്തിൽ ന്യായീകരണവുമായിമന്ത്രി കെ.എം. ഷാജി.
ഔദ്യോഗിക പദവി സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നാണ് നിയമമെന്നും,
എന്നാൽ സ്വകാര്യ വാഹനങ്ങൾ സർക്കാർ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ നിയമപരമായി തെറ്റില്ലെന്നും ഷാജി പറഞ്ഞു.
മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനം എന്നതുകൊണ്ട് അതിൽ യാത്ര ചെയ്യുന്ന എല്ലാവരും മന്ത്രിമാരാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റേഞ്ച് റോവർ വിവാദത്തിൽ മാധ്യമങ്ങൾ ഏകപക്ഷീയമായാണ് വാർത്തകൾ നൽകിയതെന്നും ഷാജി ആരോപിച്ചു.
താൻ ആഡംബര വാഹനത്തിൽ യാത്ര ചെയ്തുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത.
തുടർന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയ കണക്കുകൾ പ്രകാരം
ഇത്രയും വിലയുള്ള വാഹനം വാങ്ങാൻ കഴിയില്ലെന്ന തരത്തിലുള്ള വാർത്തകളും വന്നു.
വാഹനത്തിന്റെ വില ഗൂഗിളിൽ പരിശോധിച്ചാൽ ലഭിക്കാവുന്ന വിവരങ്ങൾ പോലും കൃത്യമായി പരിശോധിക്കാതെയാണ് പല റിപ്പോർട്ടുകളും വന്നതെന്നും ഷാജി ആരോപിച്ചു.






