തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയിലെ ഇയർ ബാക്ക് സംവിധാനം താത്കാലികമായി ഒഴിവാക്കി.
2024ൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ ഇയർ ബാക്കാണ് ഒഴിവാക്കിയത്. ചൊവ്വാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.
ഇയർ ബാക്ക് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥി സംഘടനകൾ മന്ത്രി റോണി എം ജോണിനെ കണ്ടിരുന്നു.
ഇതിനുപിന്നാലെ വിഷയത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്താൻ പുതിയ സിൻഡിക്കേറ്റിന് മന്ത്രി നിർദേശം നൽകി. 2024ലെ ബോർഡ് ഓഫ് ഗവേണൻസ് എടുത്ത തീരുമാനമാണ് ഇപ്പോൾ റദ്ദാക്കിയത്.






