തിരുവനന്തപുരം: പാസ്പോര്‍ട്ട് അപേക്ഷയുടെ വെരിഫിക്കേഷന് സ്റ്റാറ്റസ് അറിയാനായി പൊലീസ് സ്റ്റേഷന് കയറിയിറങ്ങി മടുക്കേണ്ട.
ഇനി ഒറ്റ ക്ലിക്കില്‍ സ്റ്റാറ്റസ് അറിയാനാകും. കേരള പൊലീസിന്റെ Pol-Appലെ 'PASSPORT VERIFICATION STATUS' എന്ന ഓപ്ഷനിലൂടെയാണ് അപേക്ഷയിലെ നടപടികള്‍ എളുപ്പത്തില്‍ അറിയാനാകുക.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ Pol-App ഡൗണ്‍ലോഡ് ചെയ്യാം.
ട്രെയിന്‍ യാത്രകളില്‍ കേരള പൊലീസിന്റെ സഹായവും സുരക്ഷയും ലഭ്യമാക്കാന്‍ Pol-Appലെ 'റെയില്‍ മൈത്രി' (Rail Maithri) സേവനങ്ങള്‍ ഉപയോഗിക്കാം.






