തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസിന്റെ സംഘടനാതലത്തിൽ വലിയ അഴിച്ചുപണി നടത്തി സർക്കാർ.
പോലീസ് അസോസിയേഷനുകള്‍ പുനക്രമീകരിച്ചു.പോലീസില്‍ ഇനി രണ്ട് സംഘടനകള്‍ മാത്രം. പോലീസ് അസോസിയേഷനും പോലീസ് സീനിയര്‍ ഓഫീസേഴ്സ് അസോസിയേഷനും മാത്രമാകും ഇനിയുണ്ടാകുക.
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇതോടെ ഇല്ലാതായി.
ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഗ്രേഡ് എസ് ഐ വരെ ഉൾപ്പെടുത്തി പോലീസ് അസോസിയേഷൻ പുനഃക്രമീകരിക്കും.
എസ്ഐ മുതല്‍ നോണ്‍ ഐപിഎസ് എസ് പി വരെ പോലീസ് ഓഫീസേഴ്സ് അസോസിയേഷനിലായിരിക്കും.
ഈ ഭേദഗതിയോടെ നിലവിലുള്ള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇല്ലാതാകുന്ന സാഹചര്യത്തിൽ
നിലവിലുള്ള കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ബാങ്ക് അക്കൗണ്ടുകൾ, ആസ്തികൾ, രേഖകൾ,
നിക്ഷേപങ്ങൾ, മറ്റ് അവകാശങ്ങളും ബാധ്യതകളും എന്നിവയെല്ലാം നിയമാനുസൃത നടപടിക്രമം പാലിച്ച് കേരള പോലീസ് അസോസിയേഷനിലേക്ക്
60 ശതമാനവും കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനിലേക്ക് 40 ശതമാനവും കൈമാറും.
പുതിയ അംഗത്വഘടന നടപ്പാക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി പ്രത്യേകം അഡ്ഹോക്ക് കമ്മിറ്റികൾ രൂപീകരിക്കണം.
തിരഞ്ഞെടുപ്പുകൾ സെപ്റ്റംബർ 30നകം പൂർത്തീകരിക്കണമെന്നും നിർദേശമുണ്ട്.






