കോട്ടയം : കോട്ടയം പബ്ലിക് ലൈബ്രറിയുടെ 144-ാം വാർഷികത്തോടനുബന്ധിച്ച് മജീഷ്യൻ സാമ്രാജിൻ്റെ സൈക്കോ മിറാക്കുള സൂപ്പർ മിറാസ്കോപ്പിക്ക് മാജിക് ഷോ സംഘടിപ്പിക്കുന്നു.
കെപിഎൽ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 1ന് വൈകിട്ട് 5.30ന് കെപിഎസ് മേനോൻ ഹാളിൽ വച്ചാണ് പരിപാടി നടക്കുക.
പരിപാടിയിൽ പങ്കെടുക്കുന്നതിനായുള്ള പാസുകൾക്ക് കോട്ടയം പബ്ലിക് ലൈബ്രറി ഓഫീസുമായി ബന്ധപ്പെടുക. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9446287760






