കാസർകോട്: ട്രാഫിക് പിഴയിൽ തിരിമറി നടത്തിയ എസ്ഐക്കെതിരെ വിജിലൻസ് കേസ്.
ട്രാഫിക് പിഴയായി പിരിച്ച 2.96 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം.
മുൻ എസ്ഐ അരുൺ മോഹനെതിരെയാണ് കേസ്.
ബേക്കൽ, മേൽപ്പറമ്പ്, വെള്ളരിക്കുണ്ട് സ്റ്റേഷനുകളിൽ ജോലി ചെയ്ത കാലത്തെ ക്രമക്കേടിലാണ് കേസ്.
പിഴയടച്ചിട്ടും ഇ-ചെല്ലാനിൽ കുടിശ്ശികയായി രേഖപ്പെടുത്തിയെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥന്റെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുകയാണ്.






