ഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥുര്‍ ചുമതലയേല്‍ക്കും. സിക്കിമിൻ്റെ ഗവർണർ ആയിരുന്നു. രാജേന്ദ്ര ആർലേക്കർ ഇനി തമിഴ്നാട് ഗവർണർ ആയി ചുമതലയേല്‍ക്കും.
കേരള ഗവർണർ ആയിരിക്കെ തന്നെ രാജേന്ദ്ര ആർലേക്കറിന് തമിഴ്നാടിൻ്റെ അധിക ചുമതല നല്‍കിയിരുന്നു. സുധ യാദവ് കർണ്ണാടക ഗവർണർ ആകും.
ബിജെപിയുടേയും ആർഎസ്എസ്സിൻ്റെയും മുതിർന്ന നേതാവാണ് ഓം പ്രകാശ് മാഥുര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാള്‍ കൂടിയാണ്. മോദി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഗുജറാത്തിൻ്റെ ചുമതലയുള്ള ബിജെപി നേതാവ് അയിരുന്നു ഓപി മാഥുർ. ഇദ്ദേഹം രാജസ്ഥാനില്‍ നിന്നുള്ള നേതാവാണ്. ഏറെക്കാലം ആർഎസ്എസ് പ്രചാരകനായിരുന്നു. അതിനുശേഷമാണ് ബിജെപിയില്‍ എത്തിയത്. മോദിക്കൊപ്പം ബിജെപിയില്‍ പ്രചാരകനായിരുന്നു.






