പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അഞ്ചാം മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ഇന്ന് വീണ്ടും കളത്തിലിറങ്ങുന്നു.
ഗോവ എഫ്.സിയാണ് എതിരാളികൾ.വൈകിട്ട് 5മുതൽ ഗോവ ഫറ്റോർഡയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.
മുംബയ് സിറ്റി എഫ്.സിക്കും ചെന്നൈയിൻ എഫ്.സിക്കുമെതിരെ തുടർച്ചയായി വഴങ്ങിയ ഗോൾരഹിത സമനിലകൾക്ക് ശേഷം
വിജയവഴിയിൽ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യ പരിശീലകൻ ആഷ്ലി വെസ്റ്റ്വുഡും സംഘവും ഗോവയിലെത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പ്രതിരോധ നിരയുടെ കരുത്ത് തെളിയിക്കാൻ സാധിച്ചെങ്കിലും മുന്നേറ്റനിരയിൽ കൂടുതൽ മൂർച്ച കൂട്ടേണ്ടതുണ്ട്.
ഇടവേളയിൽ ലഭിച്ച പരിശീലന സമയം കൃത്യമായി പ്രയോജനപ്പെടുത്തി മികച്ച ഫോമിലുള്ള ഗോവയ്ക്കെതിരെ മൂന്ന് പോയിന്റുകൾ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്.
മറുവശത്ത് ബംഗളൂരു എഫ്സിയോടേറ്റ തോൽവിക്ക് ശേഷം ഇന്റർ കാശി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമുകൾക്കെതിരെ തുടർവിജയങ്ങൾ നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഗോവ.4 മത്സരങ്ങളിൽ നിന്ന് 5 പോയിന്റുമായി പത്താമതാണ് ബ്ലാസ്റ്റേഴ്സ്.
5 മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ഗോവ.
കൊൽക്കത്ത ഡെർബിഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാൾ ചിരവൈരികളായ മോഹൻ ബഗാനെ നേരിടും.രാത്രി 7.30 മുതൽ കൊൽക്കത്തയിലെ സാൾട്ട് ലേക്കിലാണ് മത്സരം.
ലൈവ്
സോണി സ്പോർട്സ് നെറ്റ്വർക്കിലും സോണിലിവ് ആപ്പിലും ഒഫീഷ്യൽ ഐഎസ്എൽ യൂട്യൂബ് ചാനലിലും






