കാഞ്ഞിരപ്പള്ളി: കലാപൂരത്തിന്റെ ആദ്യ നാള് കോട്ടയം ഈസ്റ്റിന്റെ മുന്നേറ്റം, 244 പോയിന്റുമായാണു ഈസ്റ്റ് ഉപജില്ലയുടെ കുതിപ്പ്.
ആദ്യ ഫലം മുതല്‍ തന്നെ എല്ലാ വേദികളിലും കോട്ടയം ഈസ്റ്റിന്റെ കുട്ടികള്‍ നിറഞ്ഞാടി. 209 പോയിന്റുമായി ഏറ്റുമാനൂര്‍ രണ്ടാം സ്ഥാനത്ത് ഉറച്ചുനില്‍ക്കുന്നു. ഒന്നാം സ്ഥാനത്തിനായി അവസാന നിമിഷം വരെ പൊരുതാനാണ ഏറ്റുമാനൂരിന്റെ തീരുമാനം. ആതിഥേയരായ കാഞ്ഞിരപ്പള്ളി 190 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
ഇവര്‍ തമ്മിലുള്ള പോയിന്റ് വ്യത്യാസം വളരെ കുറവായതിനാല്‍ വരും ദിവസങ്ങളില്‍ പട്ടികയില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. സ്കൂള്‍ വിഭാഗത്തില്‍ പാമ്പാടി ക്രോസ് റോഡ് സ്കൂളാണ് ഒന്നാമത്. 68 പോയിന്റുമായാണു ക്രോസ് റോഡ്സിന്റെ കുതിപ്പ്. ളാക്കാട്ടൂര്‍ എം.ജി.എം എന്‍. എസ്.എസ് 60 പോയിന്റുമായും കുറവിലങ്ങാട് നസ്രത്ത് ഹില്‍ സ്കൂള്‍ 56, പോയിന്റുമായും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഉണ്ട് .
ഒന്നാം ദിനം തന്നെ വേദികളിലെല്ലാം വലിയ തിരക്കായിരുന്നു. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആവേശം കുട്ടികളുടെ പ്രകടനത്തിനു കൂടുതല്‍ ഊര്‍ജ്ജം നല്കി. ഇനിയുള്ള രണ്ടു ദിവസങ്ങള്‍ കൂടി കഴിയുമ്പോള്‍ ആര് ജില്ലാ ചാമ്പ്യന്മാരാകുമെന്ന് അറിയാം.






