കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവസത്തിനിടെ കുഞ്ഞ് മരിച്ചു. പേരാവൂര്‍ സ്വദേശി ശ്രീജയുടെ കുഞ്ഞാണ് മരിച്ചത്. ശസ്ത്രക്രിയ നടത്താന്‍ വൈകിയതാണ് കുഞ്ഞ് മരിക്കാന്‍ കാരണമായതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തില്‍ പരാതി നല്‍കുമെന്നും ശ്രീജയുടെ ഭര്‍ത്താവ് പറഞ്ഞു.
പരമാവധി രക്ഷിക്കാന്‍ നോക്കിയെന്നും എന്നാല്‍ രക്തം കട്ടപിടിച്ചിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചുവെന്നാണ് കുടുംബം പറയുന്നത്.
എന്നാല്‍ അവസ്ഥ മോശമായിട്ടും ശസ്ത്രക്രിയ ചെയ്യാന്‍ എന്തുകൊണ്ട് ഇത്രയും വൈകി എന്ന് തങ്ങള്‍ക്ക് അറിയേണ്ടതുണ്ടെന്നും ശ്രീജയുടെ ഭര്‍ത്താവ് പറഞ്ഞു.
ഡോക്ടേഴ്സ് സമയോചിതമായി ഇടപെട്ടിരുന്നെങ്കില്‍ കുഞ്ഞിനെ രക്ഷിക്കാനാകുമായിരുന്നുവെന്നും കുടുംബം പ്രതികരിച്ചു.
എന്നാല്‍ തകരാര്‍ കണ്ടയുടന്‍ തന്നെ സിസേറിയന് ചെയ്യാന്‍ തീരുമാനിച്ചുവെന്നും അതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
പക്ഷേ കുഞ്ഞിനെ പുറത്തെടുത്തപ്പോള്‍ കുഞ്ഞിന് ജീവനില്ലായിരിന്നുവെന്നും ആശുപത്രി വിശദീകരിക്കുന്നു.






