കോട്ടയം: എൺപതുകളിൽ ബീഡി തെറുപ്പും, അടുകാണിൽ തോമാച്ചൻ്റെ തോട്ടത്തിലെ റബ്ബർ വെട്ടുകാരനും, സൈക്കിൾ വർക്ക്ഷോപ്പും, പെട്ടിക്കടയും നടത്തിയിരുന്ന കൈയ്യൂരി അപ്പച്ചൻ ശതകോടീശ്വരനായതെങ്ങനെയെന്ന ചേദ്യം വർഷങ്ങളായി കോട്ടയംകാർ ചോദിക്കുന്നതാണ്
തൊണ്ണൂറുകളിൽ സേട്ടുമാരുടെ കൈയ്യിൽ നിന്നും ലക്ഷങ്ങൾ പലിശക്കെടുത്ത് വണ്ടിക്കച്ചവടവും, പഴയ വാഹനങ്ങൾക്ക് ഫൈനാൻസും തുടങ്ങി. ഒപ്പം ഫൈനാൻസ് മുടങ്ങുന്ന വാഹനങ്ങൾ ഗുണ്ടകളെ ഉപയോഗിച്ച് പിടിച്ചെടുക്കാനും തുടങ്ങി. ഇങ്ങനെ പിടിച്ചെടുക്കുന്ന വാഹനങ്ങൾക്ക് ഡൗൺ പെയ്മൻ്റ് നൽകിയ തുകയും, അതുവരെ അടച്ച തവണയും വാഹന ഉടമകൾക്ക് നഷ്ടമാകും. ദയനീയാവസ്ഥ കരഞ്ഞ് പറഞ്ഞാലും കൈയ്യൂരിയുടെ മനസ്സിലിയില്ല. ഈ വാഹനം പിന്നീട് മറിച്ച് വിൽക്കും. നൂറ് കണക്കിന് ആളുകളെയാണ് ഇങ്ങനെ പറ്റിച്ചത്.
പണം തിരികെ ചോദിച്ചു വന്ന സേട്ടുമാരിൽ പലരേയും ഗുണ്ടകളെ ഉപയോഗിച്ച് തല്ലിയോടിച്ചു.
ജില്ലയിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഉടമയുമായി ചേർന്ന് ചാക്ക് കണക്കിന് കള്ളനോട്ട് വിതരണം ചെയ്തിരുന്ന പാമ്പാടി സ്വദേശിയെ കൈയ്യൂരിയിലെ കലുങ്കിനടിയിൽ തല്ലിക്കൊന്നിട്ടതാരെന്ന കാര്യം ഇന്നും മായാലോകത്താണ്.
ഇളങ്ങുളം ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായിരുന്ന കൈയ്യൂരി അപ്പച്ചൻ ഊരിപ്പോയതെങ്ങനെയെന്ന് അന്വേഷിക്കേണ്ടതാണ്. സാധാരണക്കാരായ നൂറ് കണക്കിനാളുകളുടെ കോടികളാണ് ഇളങ്ങുളം ബാങ്കിൽ അന്ന് നഷ്ടമായത്. തുടരും.!
നാളെ .! എതിർക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കും. അല്ലങ്കിൽ പീഡനക്കേസിൽ കുടുക്കും. കാനം സ്വദേശിയും, പള്ളിക്കത്തോട് പാറക്കടവ് സ്വദേശിനിയായ മധ്യവയസ്കയും ചേർന്നാണ് പീഡനക്കേസ് ഉണ്ടാക്കുന്നതിന് സ്ത്രീകളെ കണ്ടെത്തുന്നത്..
കൈയ്യൂരി അപ്പച്ചൻ്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കണ്ടത്തിൽ ലോഡ്ജ് ഓടയിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുക്കുന്നത് സംബന്ധിച്ച തേർഡ് ഐ വാർത്ത താഴെ വായിക്കാം
കോട്ടയംകാർക്ക് കുടിക്കാൻ കക്കൂസ് ടാങ്കിലെ മാലിന്യം കലർന്ന വെള്ളം സമ്മാനിക്കുന്ന ശാസ്ത്രീ റോഡിലെ കണ്ടത്തിൽ ലോഡ്ജിനെതിരേ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ നഗരസഭയിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമം; ലോഡ്ജ് ഉടമയെ സഹായിക്കുന്ന എംഎൽഎമാർക്കും, കൗൺസിലർമാർക്കുമെതിരേ ലോകായുക്തക്ക് പരാതി; മുതലാളിയുടെ പണം വാങ്ങി നിയമം അട്ടിമറിച്ചാൽ റവന്യൂ, എഞ്ചിനീയറിംഗ്, ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥർ പെൻഷൻ വാങ്ങില്ലെന്ന് തേർഡ് ഐ ന്യൂസ്*
https://thirdeyenewslive.com/news/septictankwastewater






