കാസർകോട്: ചെമ്മനാട് അച്ഛനെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മീപ്പുഗിരി സ്വദേശികളായ ഗണേശൻ (47), മകള്‍ വൈഷ്ണവി (17) എന്നിവരാണ് മരിച്ചത്. ചെമ്മനാട് കോളിയടുക്കത്തുള്ള വാടക വീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്. മരണ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






