കോട്ടയം: കുപ്രസിദ്ധ ഗുണ്ടയ്ക്ക് കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം - കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തി.
ചിങ്ങവനം പോലീസ് സ്റ്റേഷൻ പരിധിയിലെ പനച്ചിക്കാട് വില്ലേജ്, ചാന്നാനിക്കാട് കര, ശ്രീ ദുർഗ്ഗാ ക്ഷേത്രത്തിന് സമീപം ചിറക്കരോട്ട് വീട്ടിൽ ശശീന്ദ്രന്റെ മകൻ ശശികുമാർ അജയൻ (49) എന്നയാൾക്കെതിരെയാണ് നടപടി.
സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് KAAPA വകുപ്പ് 15(1)(a) പ്രകാരമാണ് ഉത്തരവ്.
എറണാകുളം റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ 2026 ജൂലൈ 18-ന് പുറപ്പെടുവിച്ച ഉത്തരവ് 2026 ജൂലൈ 21-ന് നടപ്പാക്കി.
ഉത്തരവ് പ്രകാരം 2027 ജൂലൈ 20 വരെ ഒരു വർഷക്കാലത്തേക്ക് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ മുൻകൂർ അനുമതിയില്ലാതെ ശശികുമാർ അജയന് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.
ഉത്തരവിന്റെ കാലയളവിൽ അനുമതിയില്ലാതെ ജില്ലയിൽ പ്രവേശിക്കുകയോ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ കാപ്പ നിയമപ്രകാരവും മറ്റ് അനുബന്ധ നിയമങ്ങൾ പ്രകാരവും കർശന നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.






