കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ വീണ്ടും തടവുകാർ തമ്മില്‍ ഏറ്റുമുട്ടി. അഞ്ചാം ബ്ലോക്കിലെ തടവുകാരൻ കിരണ്‍ രാജ് ഷെട്ടിയാണ് സഹതടവുകാരൻ രാമൻകുട്ടിയെ മർദിച്ചത്.
മർദനത്തില്‍ പരിക്കേറ്റ രാമൻകുട്ടിയെ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.
ഇന്നലെയും രണ്ട് കാപ്പ തടവുകാർ ജയിലില്‍ വെച്ച് ഏറ്റുമുട്ടിയിരുന്നു. തർക്കത്തിനിടെ കോട്ടയം സ്വദേശി മനുവിന് കുത്തേല്ക്കുകയുമുണ്ടായി. മനുവിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എറണാകുളം സ്വദേശിയായ അപ്പു എന്നയാളാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്.





