കണ്ണൂര്‍: കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്, ഹെഡ് - സിവില്‍ എഞ്ചിനീയറിംഗ്, ഹെഡ് - ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഹെഡ് - എച്ച്ആര്‍, ഹെഡ് - ഐടി, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എന്നീ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നവംബര്‍ 23 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി.
എല്ലാ തസ്തികയിലും ഓരോ ഒഴിവുകള്‍ വീതമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകരുടെ പ്രായപരിധി 1/03/2026 തീയതി പ്രകാരം പരമാവധി 55 വയസായിരിക്കണം. ഓരോ തസ്തികയ്ക്കും ആവശ്യമായ യോഗ്യത, ശമ്പള വിവരങ്ങള്‍ എന്നിവ പരിശോധിക്കാം
ഹെഡ് - സിവില്‍ എഞ്ചിനീയറിംഗ്
സിവില്‍ എഞ്ചിനീയറിംഗില്‍ ഫസ്റ്റ് ക്ലാസ് ബിരുദം. സ്ട്രക്ചറല്‍/കണ്‍സ്ട്രക്ഷന്‍/ട്രാന്സ്പോര്ട്ടേഷന് എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം അഭികാമ്യം. അംഗീകൃത പ്രൊഫഷണല്‍ സര്‍ട്ടിഫിക്കേഷനുകള്‍ (Chartered Engineer/PMP/Airport Engineering) ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രസക്തമായ മേഖലകളില്‍ 18 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍/വിമാനത്താവള/ഏവിയേഷന്‍ പ്രോജക്റ്റുകള്‍, ടെര്‍മിനല്‍ കെട്ടിടങ്ങള്‍, പേവ്മെന്റുകള്‍, റണ്‍വേകള്‍ എന്നിവയുടെ പരിപാലനം/നിര്‍മ്മാണം എന്നിവയില്‍ കാര്യമായ പരിചയം ഉണ്ടായിരിക്കണം. ഇതില്‍ കുറഞ്ഞത് 5 വര്‍ഷം മാനേജീരിയല്‍ തസ്തികയില്‍ (മാനേജര്‍ അല്ലെങ്കില്‍ അതിനു മുകളില്‍) പ്രവര്‍ത്തിച്ചിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 1,80,000 ശമ്പളം ലഭിക്കും.
ഹെഡ് - ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്
ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഫസ്റ്റ് ക്ലാസ് ബിരുദം. ഇലക്ട്രിക്കല്‍/പവര്‍ സിസ്റ്റംസില്‍ ങ.ഠലരവ അഭികാമ്യം. എനര്‍ജി മാനേജ്മെന്റ് സര്ട്ടിഫിക്കേഷന് (BEE Certified Energy Manager) ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രസക്തമായ മേഖലകളില്‍ (വിമാനത്താവളങ്ങള്‍/മെട്രോ റെയില്‍/വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍/SEZ/ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പുകള്‍) 18 വര്‍ഷത്തെ പ്രവൃത്തിപരിചയം. 33kV/11kV സബ്സ്റ്റേഷനുകള്‍, AGL, SCADA, സോളാര്‍ പ്ലാന്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിലും പരിപാലനത്തിലും നേരിട്ടുള്ള പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
ഇതില്‍ കുറഞ്ഞത് 5 വര്‍ഷം മാനേജീരിയല്‍ തസ്തികയില്‍ പ്രവര്‍ത്തിച്ചിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 1,80,000 ശമ്പളം ലഭിക്കും.
ഹെഡ് - എച്ച്ആര്‍
ഏതെങ്കിലും വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് ബിരുദവും, അംഗീകൃത സ്ഥാപനത്തില്‍ നിന്നോ സര്‍വകലാശാലയില്‍ നിന്നോ എച്ച്ആര്‍ വിഭാഗത്തില്‍ എംബിഎ/പിജിഡിബിഎം ബിരുദവും ഉണ്ടായിരിക്കണം. പ്രസക്തമായ മേഖലകളില്‍ 18 വര്‍ഷത്തെ പ്രവൃത്തിപരിചയം. ഇതില്‍ കുറഞ്ഞത് 5 വര്‍ഷം എച്ച്ആര്‍ വിഭാഗത്തില്‍ മാനേജീരിയല്‍ തസ്തികയില്‍ പ്രവര്‍ത്തിച്ചിരിക്കണം.
വലിയൊരു തൊഴില്‍ സേനയെ (150ല്‍ അധികം സ്ഥിരം ജീവനക്കാര്‍, 1000-ല്‍ അധികം കരാര്‍/മറ്റ് ജീവനക്കാര്‍) കൈകാര്യം ചെയ്ത പരിചയം, ട്രേഡ് യൂണിയനുകള്‍/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കൈകാര്യം ചെയ്ത പരിചയം, എച്ച്ആര്‍ സംബന്ധമായ നിയമപരമായ ചട്ടങ്ങള്‍ പാലിക്കുന്നതിലുള്ള അറിവ് എന്നിവ ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 1,80,000 ശമ്പളം ലഭിക്കും.
ഹെഡ് - ഐടി
കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്/ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്/ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് എന്നിവയില്‍ ഫസ്റ്റ് ക്ലാസ് ബിരുദം, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി വിഷയങ്ങളില്‍ ഫസ്റ്റ് ക്ലാസ് എംസിഎ/എംഎസ്സി ബിരുദം. CISSP, CISM, CISA, CCNA/CCNP, Azure, AWS, ITIL, PMP തുടങ്ങിയ സര്‍ട്ടിഫിക്കേഷനുകള്‍ അഭികാമ്യം.
എന്റര്‍പ്രൈസ് ഐടി മേഖലയില്‍, ഇടത്തരം അല്ലെങ്കില്‍ വലിയ തോതിലുള്ള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ (കുറഞ്ഞത് 200 ഉപയോക്താക്കള്‍ ഉള്ളത്) കൈകാര്യം ചെയ്തുകൊണ്ട്, യോഗ്യത നേടിയ ശേഷം 18 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഇതില്‍ കുറഞ്ഞത് 5 വര്‍ഷം മാനേജീരിയല്‍ തലത്തിലുള്ളതായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 1,80,000 ശമ്പളം ലഭിക്കും.
ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍
ICAIയില്‍ നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കില്‍ ICMAIയില്‍ നിന്നുള്ള കോസ്റ്റ് ആന്‍ഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് യോഗ്യത ഉണ്ടായിരിക്കണം. ഫിനാന്‍സില്‍ എംബിഎ/പിജിജിഎം അല്ലെങ്കില്‍ CFA/ACCA യോഗ്യതകള്‍ അഭികാമ്യം. പ്രശസ്തമായതോ വലിയ മൂലധന നിക്ഷേപമുള്ളതോ ആയ സ്ഥാപനങ്ങളില്‍ ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്/നേതൃത്വപരമായ ചുമതലകളില്‍ 18 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
ഇതില്‍ 5 വര്‍ഷം സീനിയര്‍ ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്/നേതൃത്വപരമായ തസ്തികകളിലായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 2,20,000 ശമ്പളം ലഭിക്കും.
എല്ലാ അപേക്ഷകരും 500 രൂപ അപേക്ഷാ ഫീസായി അടയ്ക്കണം. ഈ തുക തിരികെ ലഭിക്കില്ല. അഭിമുഖം അല്ലെങ്കില്‍ എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം 100-ല്‍ കൂടുതലാണെങ്കില്‍, അഭിമുഖത്തിനായി ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നതിനായി ഒരു എഴുത്തുപരീക്ഷ നടത്തുന്നതാണ്.
പ്രായം, വിദ്യാഭ്യാസ യോഗ്യതകള്‍, പ്രവൃത്തിപരിചയം എന്നിവ 31/03/2026 എന്ന തീയതിയെ അടിസ്ഥാനമാക്കിയായിരിക്കും വിലയിരുത്തുക.






