കണ്ണൂർ:കണ്ണൂരിൽ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു.ഉദയഗിരി പഞ്ചായത്തിലെ താബോർ മേഖലയിൽ ഉരുൾപൊട്ടൽ.
തോണ്ടങ്കുന്ന് ഭാഗത്താണ് പുതിയതായി ഉരുൾപൊട്ടിയിരിക്കുന്നത്. കഴിഞ്ഞ ദിവസവും ഇതേ ഭാഗത്ത് ഉരുൾപൊട്ടൽ ഉണ്ടായിരുന്നു.
തുടർച്ചയായ ഉരുൾപൊട്ടലിനെ തുടർന്ന് സുരക്ഷ മുൻനിർത്തി ഉദയഗിരി താബോർ റോഡ് പൂർണ്ണമായി അടച്ചു. ജനങ്ങൾ ഈ ഭാഗത്തേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.






