കാഞ്ഞിരപ്പള്ളി: ഓടിക്കൊണ്ടിരുന്ന ബസ്സിൽ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. ബുധനാഴ്ച ഉച്ചയ്ക്ക് നടന്ന അക്രമസംഭവങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന അൽ അമീൻ എന്ന ബസ്സിലാണ് സംഭവമുണ്ടായത്.
നെബു സെൽവത്തിനെയാണ് പ്രസാദ് എന്നയാൾ കുത്തിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചത്.
ആക്രമിക്കാനുള്ള കത്തി പേപ്പറിൽ പൊതിഞ്ഞാണ് പ്രസാദ് കൊണ്ടുവന്നത്.
ഡ്രൈവറെ കുത്താൻ ശ്രമിച്ചതിന് ശേഷം അക്രമി ഓടിരക്ഷപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം.
ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിച്ചതിനാൽ കൂടുതൽ പരിക്കില്ല.
കുടുംബപ്രശ്നമാണ് കാരണമെന്നാണ് പോലീസ് പറയുന്നത്. ആക്രമണത്തിന് ശേഷം പ്രസാദ് ഓടിരക്ഷപ്പെട്ടു.






