കാഞ്ഞിരപ്പള്ളി: ദേശീയ പാത 183 ലെ കാഞ്ഞിരപ്പള്ളി പേട്ടകവലയിലെ പാലത്തിന്റെ ഫുട്ട് പാത്തിലെ സ്ലാബ് തകര്‍ന്നത് കാല്‍നടയാത്രികര്‍ക്ക് ഭീഷണിയാകുന്നു. യാത്രക്കാര്‍ സ്ഥിരം സഞ്ചരിക്കുന്ന ഫുട്പാത്താണിത്. ധൃതിയില്‍ നടന്നു പോകുമ്പോള്‍ ഇത് ശ്രദ്ധയില്‍പ്പെട്ടില്ലെങ്കില്‍ ഇതില്‍ തട്ടിവീഴും.
ഇതോടൊപ്പം നഗര പരിധിയില്‍ റോഡിനിരുവശവുമുള്ള നടപ്പാതകളിലെ സ്ലാബുകള്‍ പലതും ക്രമരഹിതമായിട്ടാണ് കിടക്കുന്നത്.
കാല് നടയാത്രക്കാര്‍ ഇതില്‍ തട്ടിവീഴുക പതിവായിട്ടുണ്ട്.പേട്ട കവലയില്‍ റോഡിന്റെ നടുവില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഗര്‍ത്തത്തില്‍ വീണ് ഇരു ചക്ര വാഹനങ്ങള്‍ മറിഞ്ഞു വീഴുക പതിവായിട്ടുണ്ട്. ഇതിന് ഉടനടി പരിഹാരം കണ്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.






