രാമപുരം: രാമപുരം ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു.
മികച്ച രോഗീ സൗഹൃദ അന്തരീക്ഷം, ശുചിത്വം, പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന യോഗ, ആയുര്‍വേദ പാലിയേറ്റീവ് പരിചരണം എന്നിവയൊക്കെയാണ് ഡിസ്പെന്‍സറിയെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്.
ഇതിന്റെ ഭാഗമായി നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രവൈഡേഴ്സ് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി.
മെഡിക്കല്‍ ഓഫീസര്‍ ഡോ. സീനിയ അനുരാഗിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്.
എന്‍.എ.ബി.എച്ച്. നാഷണല്‍ ലെവല്‍ അസസര്‍ ഡോ. ശ്രീകല എന്‍.പി. യോടൊപ്പം എന്‍.എ.ബി.എച്ച്. സംഘത്തില്‍ ഡി.പി.എം. ഡോ. ശരണ്യ ഉണ്ണികൃഷ്ണന്, ഡോ. ശിവ പ്രസാദ്, ഡോ. അഭിരാജ് എസ്, ഡോ. അശ്വതി ബി. നായര്‍ എന്നിവരും ഉണ്ടായിരുന്നു.
രാമപുരം പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജീനസ് നാഥ്, മെമ്പര്‍ ലിസമ്മ മത്തച്ചന്, ജോയ് കോലത്ത് എന്നിവര്‍ സംസാരിച്ചു.
ആശുപത്രി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, എച്ച്.എം.സി. അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാമപുരം പഞ്ചായത്തിലെ ആയുര്‍വേദ ഡിസ്പെന്‍സറിക്ക് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭിക്കുന്നതിലൂടെ ചികിത്സയുടെ ഗുണനിലവാരം ഉയര്‍ത്തുവാനും കൂടുതല്‍ ജനങ്ങളിലേക്ക് മികച്ച ആയുര്‍വേദ ചികിത്സ ഉറപ്പാക്കുവാനും സഹായിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം പറഞ്ഞു.






