ThirdEye News
arrow_backതിരികെMain

കാഞ്ഞിരപ്പള്ളിയിൽ സർക്കാർ ലോട്ടറിക്ക് സമാന്തര തട്ടിപ്പ്; ഓട്ടോറിക്ഷ ഡ്രൈവർമാരായ സഹോദരങ്ങൾ അറസ്റ്റിൽ

schedule2026 സെപ്റ്റംബർ 21personസ്റ്റാഫ് റിപ്പോർട്ടർ
കാഞ്ഞിരപ്പള്ളിയിൽ സർക്കാർ ലോട്ടറിക്ക് സമാന്തര തട്ടിപ്പ്;   ഓട്ടോറിക്ഷ ഡ്രൈവർമാരായ സഹോദരങ്ങൾ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി : അമിത ലാഭത്തിനായി ലോട്ടറി നിയമം ലംഘിച്ച് സർക്കാരിലേക്ക് നികുതി അടക്കാതെ അനധികൃതമായി മൊബൈൽ ഫോൺ മുഖാന്തിരം സമാന്തര ലോട്ടറി തട്ടിപ്പ് നടത്തി കോടികൾ സമ്പാദിച്ച ഓട്ടോറിക്ഷ ഡ്രൈവർമാരായ സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു.

കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂൾ റോഡിൽ താമസിക്കുന്ന ഇരവിമംഗലം ടോം ബേബി ( 46 ) ഇയാളുടെ സഹോദരൻ കാഞ്ഞിരപ്പള്ളി കറിപ്പാവിൽ താമസിക്കുന്ന മാർട്ടിൻ ബേബി(45) അറസ്‌റ്റിലായത്.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ കാഞ്ഞിരപ്പള്ളി പോലീസിന് ലഭിച്ച രഹസ്യ വിവരമനുസരിച്ച് ഇയാൾ താമസിച്ചിരുന്ന വീട്ടിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

പ്രതി കൃത്യത്തിന് ഉപയോഗിച്ചു വന്നിരുന്ന മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തു. ഇയാളുടെ കൂട്ടാളികളായി ഉള്ളവരെ കുറിച്ചും പോലീസ് അന്വേഷിച്ചു വരുന്നു

ഉപഭോക്താവിനു പേപ്പറിൽ എഴുതിയോ വാട്‌സാപ്പിലൂടെയോ ടെക്സ്റ്റ് മെസേജ് ആയോ നാലക്കനമ്പർ നൽകിയാണ് സമാന്തര ലോട്ടറിയുടെ പ്രവർത്തനത്തിന്റെ തുടക്കമെന്ന് പൊലീസ് പറയുന്നു. ഈ നമ്പറിൽ അവസാനിക്കുന്ന എത്ര ടിക്കറ്റ് വേണമെങ്കിലും പണം അടച്ചു ബുക്ക് ചെയ്യാം. അന്നു നറുക്കെടുക്കുന്ന സംസ്ഥാന ഭാഗ്യക്കുറിയുടെ ഫലം വരുമ്പോൾ ഈ നാലക്ക നമ്പറിന് സമ്മാനമുണ്ടങ്കിൽ അതനുസരിച്ചു ഉപഭോക്താവ് ബുക്ക് ചെയ്ത ടിക്കറ്റിന് അനുസൃതമായ തുക യുപിഐ വഴിയോ നേരിട്ടോ നൽകും.

സംസ്ഥാന ഭാഗ്യക്കുറിക്കു ടിക്കറ്റൊന്നിനു 50 രൂപയാണു വിലയെങ്കിൽ സമാന്തര ലോട്ടറിക്കു 30-40 വരെ മാത്രമാണു തട്ടിപ്പു സംഘം വാങ്ങുന്നത്. ഇതിനാൽ ഇതിനു ഉപഭോക്താക്കളേറെയാണ്.

ഈരാറ്റുപേട്ട - കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് വ്യാജ ലോട്ടറികൾ പ്രചരിച്ചതിനെ തുടർന്ന് പോലീസ് അന്വേഷിച്ചു വരികയായിരുന്നു. ഇവർ വ്യാജ ലോട്ടറി നടത്തിപ്പിലൂടെ സമ്പാദിച്ച് പരിസരപ്രദേശത്ത് ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലങ്ങളും, പുതിയ വാഹനങ്ങളും വാങ്ങിക്കൂട്ടിയതായി പറയപ്പെടുന്നു. ടോം ബേബി മുൻപ് മറ്റുള്ളവരെ സഹായിക്കാൻ എന്ന വ്യാജേന പിരിവെടുത്ത് തട്ടിപ്പ് നടത്തിയിരുന്നു. സാമൂഹ്യ സേവനമെന്ന വ്യാജേന പോലീസിന്റെ പോലും അംഗീകാരം ആർജ്ജിച്ചതിനുശേഷം തട്ടിപ്പ് നടത്തി വരുകയായിരുന്നു പതിവ്

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു ഇവരുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ ഇവർ നടത്തിയ തട്ടിപ്പിന്റെ ആഴം അറിയാൻ കഴിയുകയുള്ളൂ

Continue Reading

മര്യാത്തുരുത്ത് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു; ബാങ്ക് ഭരണസമിതി അംഗം മധുസൂദനൻ വിദ്യാർത്ഥികൾക്ക് ഉപഹാരവും ക്യാഷ് അവാർഡും സമ്മാനിച്ചു
അടുത്ത വാർത്തarrow_forward

മര്യാത്തുരുത്ത് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു; ബാങ്ക് ഭരണസമിതി അംഗം മധുസൂദനൻ വിദ്യാർത്ഥികൾക്ക് ഉപഹാരവും ക്യാഷ് അവാർഡും സമ്മാനിച്ചു

arrow_backമുൻപത്തെ വാർത്ത

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത; ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടി മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത; ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  ശക്തമായ മഴയ്ക്കും ഇടി മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

ബന്ധപ്പെട്ട വാർത്തകൾ

വിവാദ കോഴി അറവുമാലിന്യ സംസ്‌കരണ കമ്പനിയായ  ഫ്രഷ് കട്ടിന് പൂട്ട്; അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

വിവാദ കോഴി അറവുമാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ടിന് പൂട്ട്; അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വാടകവീട്ടിൽ മാരകായുധങ്ങളുമായി എത്തി വൻ കവർച്ച; 65,500 രൂപയും 16 മൊബൈൽ ഫോണുകളും 5 എ.ടി.എം കാർഡുകളും കവർന്നു, കവർച്ചാ സംഘത്തിലെ പ്രധാന പ്രതികൾ ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ

    അക്കൗണ്ടന്റ്, കോൺസ്റ്റബിൾ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് നിയമനം; ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ 33 ഒഴിവുകൾ; ഉടൻ അപേക്ഷിക്കു

അക്കൗണ്ടന്റ്, കോൺസ്റ്റബിൾ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് നിയമനം; ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ 33 ഒഴിവുകൾ; ഉടൻ അപേക്ഷിക്കു

'ഒരു വനിതാ ഡോക്ടര്‍ പരിശോധിക്കരുതെന്ന് താങ്കള്‍ പറയുമോ?'; സ്ത്രീകളെക്കുറിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി മാലാ പാര്‍വതി

'ഒരു വനിതാ ഡോക്ടര്‍ പരിശോധിക്കരുതെന്ന് താങ്കള്‍ പറയുമോ?'; സ്ത്രീകളെക്കുറിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി മാലാ പാര്‍വതി

ThirdEye News

പക്ഷം ചേരാതെ, മുഖം നോക്കാതെ, സമഗ്രമായ വാർത്തകൾ. നേരിനു നേരേ തുറന്നുവെച്ച വാർത്തയുടെ മൂന്നാം കണ്ണ്.!!

mailshare
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാർത്തകൾ അതിവേഗം വാട്സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Join WhatsApp Grouparrow_forward

Navigation

  • ഹോം (Home)
  • ഞങ്ങളെക്കുറിച്ച്
  • പരസ്യം (Ads)

Address

Excel Building, Sastri Road,
Kottayam - 686001

call9847200864
location_onGoogle Maps

Legal

  • സ്വകാര്യതാ നയം
  • സമ്പർക്കം
  • Since 2016
  • Chief Editor: Sreekumar

© 2026 ThirdEye News. All rights reserved.

Made with precision byabijithcb.com