കൊച്ചി: മൂന്ന് ഗ്രാം കഞ്ചാവുമായി യുവാവിനെ മുളവുകാട് പൊലീസ് പിടികൂടി. മുളവുകാട് കൊച്ചുപറമ്പിൽ ഷോൺ (24) ആണ് പിടിയിലായത്.
ചൊവ്വാഴ്ച വൈകുന്നേരം പട്രോളിംഗ് ജീപ്പ് കണ്ട് ഓടിയ ഷോണിനെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശം കഞ്ചാവ് കണ്ടെത്തിയത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, നടപടികൾ പൂർത്തിയാക്കിയ ശേഷം ഷോണിനെ ജാമ്യത്തിൽ വിട്ടയച്ചു.






