കോട്ടയം: നഗരത്തിൽ ഭൂജല വകുപ്പിൻ്റെ അനുമതിയില്ലാതെ വാണിജ്യാടിസ്ഥാനത്തിൽ ഭൂഗർഭജലം ഊറ്റിയെടുത്ത് വിൽപ്പന. ശാസ്ത്രി റോഡിലെ കണ്ടത്തിൽ ബിൽഡിംഗിലാണ് ഇത്തരത്തിൽ അനധികൃതമായി വെളളം വിൽപ്പന നടത്തുന്നത്.
കേരള ഭൂജല വകുപ്പിൻ്റെ അനുമതിയില്ലാതെ വാണിജ്യാടിസ്ഥാനത്തിൽ ഭൂഗർഭജലം ഊറ്റിയെടുത്ത് വിൽപ്പന നടത്തുന്നത് 2002-ലെ കേരള ഭൂജല (നിയന്ത്രണവും ക്രമീകരണവും) നിയമപ്രകാരം കുറ്റകരമാണ്.
അനധികൃത വെള്ളം വിൽപ്പനയ്ക്കെതിരേ തേർഡ് ഐ ന്യൂസ് ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെൻ്റിന് പരാതി നൽകി.
കണ്ടത്തിൽ ഗ്രൂപ്പിൻ്റെ തിരുനക്കരയിലെ ലോഡ്ജിൽ നിന്നും സെപ്റ്റിക് ടാങ്ക് മാലിന്യം ഓടവഴി ഒഴുക്കിയതിന് തേർഡ് ഐ ന്യൂസ് നൽകിയ പരാതിയിൻമേൽ കണ്ടത്തിൽ ഗ്രൂപ്പ് നഗരസഭയിൽ പിഴയടച്ചത് കഴിഞ്ഞ ദിവസമാണ്.






