കോട്ടയം: അനധികൃത കെട്ടിട നിർമ്മാണം നടത്തി പ്രവർത്തിക്കുന്ന കണ്ടത്തിൽ ലോഡ്ജ് ഗ്രൂപ്പിൻ്റെ തിരുനക്കരയിലെ ലോഡ്ജ് നാളുകളായി പ്രവർത്തിച്ച് വന്നത് ലൈസൻസ് ഇല്ലാതെ. മുൻപ് ഇതേ ലോഡ്ജിൻ്റെ മാനേജരെയാണ് ഗുണ്ടാസംഘം ലോഡ്ജിൽ കയറി കുത്തിക്കൊന്നത്.
നികുതി വെട്ടിപ്പും,
പിഡബ്ല്യുഡി ഭൂമി കൈയ്യേറ്റവും ,
ഫയർ എൻഒസിയും, പൊല്യൂഷനും എടുക്കാതിരിക്കുക, സെപ്റ്റിക് ടാങ്ക് മാലിന്യം പൊതു ഓടവഴി കുടിവെള്ള സ്രോതസുകളിലേക്ക് ഒഴുക്കുക, ലൈസൻസ് ഇല്ലാതെ ലോഡ്ജ് നടത്തുക, 2 നിലയ്ക്ക് പെർമിറ്റ് എടുത്ത് 4 നില പണിയുക തുടങ്ങിയ ലിലാവിലാസങ്ങളാണ് കണ്ടത്തിൽ ഗ്രൂപ്പ് നടത്തുന്നത്.
കോട്ടയത്ത് കണ്ടത്തിൽ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള 12 കെട്ടിടങ്ങളും അനധികൃതമാണ്. 2നിലയ്ക്ക് പെർമിറ്റ് എടുത്ത് നാലും അഞ്ചും നിലകളാണ് കെട്ടിപ്പൊക്കുന്നത്. ഇത് കൂടാതെയാണ് പാർക്കിംഗ് ഏരിയ കെട്ടിയടച്ച് മുറികളാക്കി മാറ്റിയത്.
ഫയർ സുരക്ഷ ഇല്ലാതെ ജനങ്ങളുടെ ജീവന് ഭീഷണിയായി
അനധികൃത കെട്ടിടനിർമ്മാണവും, മാലിന്യ സംസ്കരണ പ്ലാൻ്റ് ഇല്ലാത്തതും, സെപ്റ്റിക് ടാങ്ക് മാലിന്യമടക്കമുള്ളവ കുടിവെള്ള സ്രോതസുകളിലേക്ക് ഒഴുക്കുന്നതുമായ കെട്ടിടങ്ങളിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളുടെയും ലൈസൻസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി. ഈ കെട്ടിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കി നൽകുന്ന റവന്യൂ / ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥന്മാർക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ പറഞ്ഞു.






