കോട്ടയം: കോട്ടയം സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവം 'സർഗസംഗമം 2026' ന് നാളെ (ഒക്ടോബർ 24, ശനിയാഴ്ച) തിരിതെളിയും. പുതുപ്പള്ളി ഡോൺ ബോസ്കോ സെൻട്രൽ സ്കൂളാണ് ഇത്തവണത്തെ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.
ഒക്ടോബർ 24 ന് ഇരുപതിലധികം വേദികളിൽ ആണ് മത്സരങ്ങൾ നടക്കുക.സാഹിത്യ രചന(ഇംഗ്ലീഷ്, മലയാളം, ഹിന്ദി ), ചിത്രരചന, പെയിന്റിംഗ്, കൊളാഷ്, ഡിജിറ്റൽ പെയിന്റിംഗ്, പോസ്റ്റർ നിർമ്മാണം എന്നിങ്ങനെ വിവിധ ഇനങ്ങളിൽ രണ്ടായിരത്തിലധികം കുട്ടികൾ ആണ് പങ്കെടുക്കുന്നത്....
നയനമനോഹരമായ ദൃശ്യ വിരുന്ന് നൽകിക്കൊണ്ട് ബാന്റ് ഡിസ്പ്ലേ മത്സരം ഉണ്ടായിരിക്കുന്നതാണ്.....
പ്രധാന സ്റ്റേജ് മത്സരങ്ങൾ ഒക്ടോബർ 29, 30, 31 തീയതികളിൽ വിവിധ വേദികളിലായി അരങ്ങേറും.
ജില്ലയിലെ 110 സിബിഎസ്ഇ സ്കൂളുകളിൽ നിന്നായി ആറായിരത്തിലധികം വിദ്യാർത്ഥി പ്രതിഭകളാണ് മേളയിൽ പങ്കെടുക്കുന്നത്.
കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കോട്ടയം സഹോദയ ഭാരവാഹികൾ അറിയിച്ചു.






