കൊച്ചി: കാലടി സർവകലാശാലയില്‍ വീണ്ടും പ്രതിഷേധം. സസ്പെൻഷനിലായ വിദ്യാർത്ഥികളെ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി.
പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട സൈറ്റ് ഓപ്പണാക്കി നല്‍കിയില്ല. നവംബർ നാലിനാണ് പരീക്ഷ. രജിസ്റ്റർ ചെയ്യേണ്ട സൈറ്റ് നേരത്തെ ക്ലോസ് ചെയ്തിരുന്നു. ഇന്നലെയാണ് പരീക്ഷ എഴുതിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവ് വിദ്യാർത്ഥികള്‍ക്ക് കിട്ടിയത്. എസ്എഫ്ഐ പ്രവർത്തകരായ 10 വിദ്യാർഥികകള്ക്കാണ് പരീക്ഷ എഴുതേണ്ടത്.
കാലടി സർവകലാശാലയിലെ പ്രതിഷേധത്തെ തുടർന്ന് സസ്പെൻഷനിലായ വിദ്യാർഥികള്‍ക്ക് പരീക്ഷയെഴുതാൻ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. വിദ്യാർഥികള്‍ക്ക് നാളെത്തന്നെ പരീക്ഷാ ഫീസ് അടയ്ക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ വിദ്യാർഥികളുടെ സസ്പെൻഷൻ തുടരുന്നതിലാണ് എസ്എഫ്ഐ പ്രവർത്തകർ മന്ത്രിക്കെതിരെ പ്രതിഷേധിച്ചത്.






