കാലടി സംസ്കൃത സർവ്വകലാശാല വിദ്യാർത്ഥികളുടെ നിരാഹാര സമരം പതിമൂന്നാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ ആരോഗ്യസ്ഥിതി മോശമായതോടെ വിദ്യാർഥികളെ അറസ്റ്റ് ചെയ്തു ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ മറ്റു മൂന്നു പേരാണ് നിരാഹാര സമരം തുടരുന്നത്.
ലെെറ്റ് മരിച്ചേ നാടകം ഒരുക്കിയ എം എസ് ശിവകുമാർ, കെ എല്‍ അതുല്യ , ശ്രദ്ധ സി പി എന്നിവരാണ് നിലവില്‍ നിരാഹാരമിരിക്കുന്നത്.
അതേസമയം കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. മാപ്പപേക്ഷ നല്കിയാല് സസ്പെന്ഷന് പിന്‍വലിക്കാമെന്ന സര്‍വകലാശാലാ തീരുമാനത്തെ വിദ്യാർഥികള്‍ക്ക് ചോദ്യം ചെയ്യാമെന്നും ഇക്കാര്യം കൂടി ഉള്‍പ്പെടുത്തി ഹര്‍ജി ഭേദഗതി ചെയ്ത് നല്‍കാനും കോടതി നിർദ്ദേശിച്ചിരുന്നു.






