ന്യൂഡൽഹി: കാലടി സർവകലാശാലയിലെ പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ വിദ്യാർഥികൾക്ക്
സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി.
കേസിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീം കോടതി കേസ് ഹൈക്കോടതിക്ക് തിരിച്ചയച്ചു.
ഹൈക്കോടതി സിംഗിൾ ബെഞ്ചിനോട് കേസിൽ ഉടൻ വാദം കേൾക്കാനും സുപ്രീംകോടതി നിർദേശം നൽകി.
തീരുമാനം അവർക്ക് അനുകൂലമെങ്കിൽ പ്രത്യേക പരീക്ഷ നടത്താനും കോടതി നിർദേശിച്ചു.
ഉത്തരവ് അനുകൂലമെങ്കിൽ സർവകലാശാല നടപടി വിദ്യാർഥികളുടെ താത്പര്യത്തെ ബാധിക്കുന്നില്ലെന്ന്ഉ
റപ്പാക്കണമെന്നും ജഡ്ജിമാരായ പി.എം. നരസിംഹ, അലോക് ആരാധെ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
സര്‍വകലാശാലകളില്‍ പാലിക്കേണ്ട അച്ചടക്കമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്കായി മുതിർന്ന അഭി ഭാഷകൻ പി.വി. ദിനേശ് ആണ് ഹാജരായത്.
സസ്പെൻഷൻ വഴിയാണ് അറ്റൻഡസ് കുറഞ്ഞതെന്നും സർവകലാശാല മനപൂർവം ഉണ്ടാക്കിയ സാഹചര്യമാണെന്നും അഭിഭാഷകൻ വാദിച്ചു.
എന്നാൽ അറ്റൻഡൻസ് കോടതി പരിശോധിക്കണമെന്ന് സർവകലാശാലയും പറഞ്ഞു.
ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ഫീസ് സ്വീകരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കണം എന്നായിരുന്നു ആവശ്യം.






