എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന രതീഷ്–ഇന്ദു ദമ്പതികളുടെ മകൾ മൈഥിലി രതീഷാണ് മരിച്ചത്.
കുട്ടിക്ക് ഇന്നലെ ഛർദിയെ തുടർന്ന് ചികിത്സ തേടിയിരുന്നു. ഇന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
മരണകാരണം വ്യക്തമായിട്ടില്ല.






