എറണാകുളം : കാക്കനാട് ഐടി ജീവനക്കാരി അക്ഷരയുടെ ജീവനെടുത്ത അപകടത്തില്‍, മലയില്‍ എന്ന ബസിനെതിരെ 154 കേസുകള്‍. 2022 മുതലുള്ള നാല് വര്‍ഷത്തെ കേസുകളാണിത്. പിഴ അടച്ചത് ചുരുക്കം കേസുകളില്‍ മാത്രമെന്നും വിവരമുണ്ട്. അമിതവേഗം, സിഗ്നല്‍ തെറ്റിക്കല്‍, ഡോര്‍ തുറന്നിട്ടുള്ള യാത്ര തുടങ്ങി ബസിന്റെ പേരില്‍ വ്യാപക നിയമലംഘനങ്ങളാണുള്ളത്. അപകടത്തിന് പിന്നാലെ ബസിന്റെ പെര്‍മിറ്റ് പത്ത് ദിവസത്തേക്ക് റദ്ദാക്കിയിരുന്നു.
അക്ഷരയെ വാഹനമിടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ബസ് ഉടന്‍ പുറത്തിറക്കാന്‍ പറ്റാത്ത വിധമുള്ള നടപടികള്‍ വേണമെന്നാണ് ആവശ്യം. അതേസമയം, സ്വകാര്യ ബസ്സുകളുടെ മത്സരഓട്ടത്തില്‍ മന്ത്രി സിപി ജോണ്‍ പ്രതികരിച്ചു. സ്വകാര്യ ബസുകളെ പൂര്‍ണമായി കുറ്റം പറയാന്‍ കഴിയില്ല. സമയക്രമമാണ് യഥാര്‍ഥ പ്രശ്നം. സ്വകാര്യ ബസുകളുടെ സമയക്രമം മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നടപടി തുടങ്ങി. രണ്ടര മിനിറ്റ് കൊണ്ടൊന്നും എറണാകുളത്ത് ബസുകള്‍ക്ക് ഓടിയെത്താന്‍ കഴിയില്ല. ഇത് പുനഃപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ റോഡിലെ കാലന്മാരായി മാറിയെന്ന് ഹൈക്കോടതിയുടെ അടക്കം രൂക്ഷ വിമര്‍ശനം സംഭവത്തില്‍ ഉയര്‍ന്നിരുന്നു. അപകടത്തിന്റെ നടുക്കുന്ന സിസിടിവികള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനം ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉന്നയിച്ചത്.






