കട്ടപ്പന : കട്ടപ്പന സ്വച്ഛത ഹി സേവ 2026 പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ശുചിത്വ മിഷൻ റീബ്രാൻഡ് ചെയ്തിരിക്കുന്ന 'കൈയ്യോട് കൈ' ക്യാമ്പയിന്റെ കട്ടപ്പന നഗരസഭയുടെ ലോഗോ മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിച്ചു.
2017 മുതൽ രാജ്യത്ത് സ്വച്ഛ ഭാരത് മിഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ സ്വച്ഛതാ ഹി സേവ എന്ന പേരിൽ ശുചീകരണ പ്രവർത്തനങ്ങളും നഗരസഭയിൽ പ്രത്യേകമായി സംഘടിപ്പിക്കുന്നു.
മാലിന്യരഹിത പുതുയുഗ കേരളത്തിനായി കൈയ്യോടു കൈ ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളും, സന്നദ്ധ സംഘടന പ്രവർത്തകരും, വിദ്യാർത്ഥികളും, വ്യാപാരികളും, യുവാക്കളും അണിചേരണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ലോഗോ പ്രകാശന ചടങ്ങിൽ നഗരസഭാ ചെയർമാൻ ജോയ് വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ്(എംപി), റോയികെ പൗലോസ്(എംൽഎ), സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ തോമസ് മൈക്കിൾ, സിബി പാറപ്പായി, ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി ജോൺ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായി അനുപ്രിയ കെഎസ്, രജിത ഐ, നഗരസഭ ജീവനക്കാർ, ക്രൈസ്റ്റ് കോളേജ് എംഎസ്ഡബ്ലിയു വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.






