കടുത്തുരുത്തി: കടുത്തുരുത്തി ഗ്രാമപഞ്ചായത്തും ക്ഷീരവികസന യൂണിറ്റും പഞ്ചായത്ത് പരിധിയിലെ ക്ഷീരസംഘങ്ങളും സംയുക്തമായി സംഘടിപ്പിച്ച 'കർഷക മൈത്രി' കർഷകസമ്പർക്ക പരിപാടിയും 2026-27 വാർഷിക പദ്ധതിയിലെ പാൽ സബ്സിഡി വിതരണ ഉദ്ഘാടനവും കാപ്പുന്തല ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ നടന്നു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോമി മാത്യു പ്രാലടിയുടെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. റോയ് ജോർജ് വെട്ടിക്കത്തടത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് ദീപ ഇന്ദുചൂഡൻ മുഖ്യപ്രഭാഷണവും നിർവഹണ ഉദ്യോഗസ്ഥ രശ്മിമോൾ എസ് പദ്ധതി വിശദീകരണവും നടത്തി.
തുടർന്ന് നടന്ന സാങ്കേതിക സെഷനുകളിൽ 'ശുദ്ധമായ പാലുത്പാദനം- ആരോഗ്യത്തിനും നല്ല വിലയ്ക്കും' എന്ന വിഷയത്തിൽ കടുത്തുരുത്തി ക്ഷീരവികസന ഓഫീസർ രാഗേഷ് എം, 'കേരള ക്ഷീരകർഷക ക്ഷേമനിധി - ക്ഷീരമേഖലയും അനുബന്ധ പദ്ധതികളും' എന്ന വിഷയത്തിൽ ഡയറി ഫാം ഇൻസ്ട്രക്ടർ ശില്പാമോൾ പി.എസ് എന്നിവർ ക്ലാസുകൾ നയിച്ചു.
കാപ്പുന്തല ക്ഷീരസംഘം പ്രസിഡൻ്റ് കെ.പി. ഷാജി സ്വാഗതവും സെക്രട്ടറി ഉണ്ണി ആർ കൃതജ്ഞതയും പറഞ്ഞു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനു സാവിയോ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നോബി മുണ്ടക്കൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിഷ കുര്യൻ തയ്യിൽ, കെ.എസ്. രമ്യ മോൾ അജിത്ത്, രേഷ്മ ദേശികൻ, കെ.കെ. ബാബുരാജ്, അനിൽകുമാർ എം.ആർ, റ്റി.സി. വിനോദ്, ജോസ് മുണ്ടുകുന്നേൽ, ലില്ലിക്കുട്ടി ജേക്കബ്, ജിൻസി എലിസബത്ത്, സിറിയക് ജോർജ്, ഗീതു നിധീഷ്, ബിജു പി.കെ, പി.ഡി. ബാബു, പൗളി ജോർജ്, ഷീജ ശ്രീപ്രസാദ്, കെ.എസ്. പുരം ക്ഷീരസംഘം പ്രസിഡൻ്റ് ജോസഫ് കുര്യൻ, മുട്ടുചിറ ക്ഷീരസംഘം പ്രസിഡൻ്റ് രാജു ലൂക്കോസ് എന്നിവർ പ്രസംഗിച്ചു. നിരവധി ക്ഷീരകർഷകർ ചടങ്ങിൽ പങ്കെടുത്തു.






