കോട്ടയം: കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് കേരളോത്സവം ജലവിഭവ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ റോയി ജോർജ് വെട്ടിക്ക തടത്തിൽ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം കുമാരി ആൻമരിയ ജോർജ് മുഖ്യ പ്രഭാഷണം നടത്തി.
വൈസ് പ്രസിഡൻ്റ് ദീപ ഇന്ദുചൂഡൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ധന്യ വേണുഗോപാൽ, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ നോബി മുണ്ടയ്ക്കൻ, ടോമി മാത്യു പ്രാലടിയിൽ, മിനു സാവിയോ,
മെമ്പർമാരായ ജിൻസി എലിസബത്ത്, നിഷ കുര്യൻ തയ്യിൽ, രമ്യ മോൾ അജിത്, രേഷ്മ ദേശികൻ,
കെ. കെ. ബാബുരാജ്, എം. ആർ. അനിൽകുമാർ, ലില്ലിക്കുട്ടി ജേക്കബ്, ഗീതു നിധീഷ്, ബിജു പി. കെ., പൗളി ജോർജ്, എന്നിവർ സംസാരിച്ചു,
പഞ്ചായത്ത് സെക്രട്ടറി ജ്യോതി ലക്ഷ്മി സി.എസ് നന്ദിയും പറഞ്ഞു.






