പാലാ: കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് 17ന് രാവിലെ 10ന് തുടക്കമാകും.
കുളിക്കടവ്, വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങൾ, സൗജന്യ ടോയ്ലറ്റ് സൗകര്യങ്ങൾ, അലോപ്പതി, ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാരുടെ സേവനങ്ങൾ തുടങ്ങിയവ ലഭ്യമാക്കും.
അയ്യപ്പഭക്തര്‍ക്ക് വിരി വയ്ക്കാന്‍ ഓഡിറ്റോറിയങ്ങളും ആവശ്യമുള്ളവര്‍ക്ക് മിതമായ നിരക്കില്‍ എസി, നോണ്‍ എസി മുറികളും സജ്ജമാക്കിയിട്ടുണ്ട്.
തത്വമസി അന്നദാന പദ്ധതിതിയും ദേവസ്വം നടത്തി വരുന്നു. ക്ഷേത്ര മൈതാനത്ത് പണിതീര്‍ത്ത പൊലിസ് എയ്ഡ്പോസ്റ്റിന്റെ ഉദ്ഘാടനം ആര്‍ഡിഒ ഷാഹിന രാമകൃഷ്ണന് നിര്‍വഹിച്ചു.
17നു രാവിലെ 10ന് തീര്‍ഥാടന മഹോത്സവത്തിന്റെയും അന്നദാന പദ്ധതിയുടെയും ഉദ്ഘാടനം സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വഹിക്കും.
ദേവസ്വം പ്രസിഡന്റ് മനോജ് ബി. നായര്‍ അധ്യക്ഷത വഹിക്കും. 11.30ന് അന്നദാനം ആരംഭിക്കും.
ദേവസ്വം പ്രസിഡന്റ് മനോജ് ബി. നായര്‍, സെക്രട്ടറി സതീഷ് കല്ലക്കുളം, ട്രഷറർ കെ.ആര്. ബാബു, കമ്മിറ്റിയംഗം രവി കരുവാകുളത്തില്, ഗോപകുമാര്‍, ഗോപിനാഥന് നായര്‍ ചെറുകര, മനോജ് പുതിയാപറമ്പില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു






