മുണ്ടക്കയം:നെൻമേനി നിവാസികളുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം. നെൻമേനി പാലം ഇന്ന് നാടിന് സമർപ്പിക്കും.
കാലവർഷത്തിൽ നെൻമേനി തോട് കരകവിഞ്ഞെഴുകി യാത്രാദുരിതത്തിലായിരുന്ന
നെൻമേനി നിവാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനാണ് അവസാനമായിരിക്കുന്നത്.
തോട് കരകവിഞ്ഞൊഴുകുന്നതോടെ നെൻമേനി അമ്പലം ഭാഗത്തെ ജനങ്ങളുടെ സഞ്ചാരം പൂർണമായും തടസപ്പെടുന്ന അവസ്ഥയായിരുന്നു.
വിദ്യാർഥികളും രോഗികളും ക്ഷേത്ര ത്തിൽ എത്തുന്നവരും ഉൾപ്പടെയുള്ളവർ മറുകരയെത്താൻ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിക്കേണ്ട ഗതികേടിലായിരുന്നു.
പാലം നാടിന് തുറന്നു കൊടുക്കുന്നതോടെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകും.
ഇന്നു വൈകുന്നേരം നാലിന് ജില്ലാ പഞ്ചായത്തംഗം പി. ജീരാജ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
വാർഡ് മെംബർ സി.വി. അനിൽകുമാർ അധ്യക്ഷത വഹിക്കും.
പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് മെംബർ റോസമ്മ ജോൺ,
പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ അഹമ്മദ്, പി.ആർ. അനുപമ, സിഡിഎസ് ചെയർപേഴ്സൺ ഷിജി ഷാജി, വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും.





