ഡല്ഹി: സുപ്രീം കോടതി മാർച്ചിനിടെ രാഹുല് ഗാന്ധി പിടിച്ച് തള്ളുകയും ബലമായി കയ്യില് പിടിച്ച് വലിക്കുകയും ചെയ്തുവെന്ന ആരോപണവുമായി മാദ്ധ്യമപ്രവർത്തക രംഗത്ത്.
എന്നാല് ആരോപണം നിഷേധിച്ച കോണ്ഗ്രസ് ഇത് ബിജെപി കെട്ടിച്ചമച്ച കഥയാണെന്നും പറഞ്ഞു.
ഒണ് ഇന്ത്യ ന്യൂസ് വെബ്സൈറ്റിലെ മാദ്ധ്യമപ്രവർത്തകയായ റിച്ച പരാശർ ആണ് ആരോപണമുന്നയിച്ചത്. മൂന്നുമാസം ഗർഭിണിയായ റിച്ച നിലവില് ഡല്ഹിയിലെ ആശുപത്രിയില് ചികിത്സയിലാണ്. രാഹുല് ഗാന്ധിയുടെ അനുയായികള് തന്നെ അധിക്ഷേപിക്കുന്നുവെന്നും മാദ്ധ്യമപ്രവർത്തക ആരോപിച്ചു. വിഷയം കോണ്ഗ്രസോ ബിജെപിയോ എന്നതല്ല. തന്റെ ജോലി നിർവഹിക്കുന്ന സാധാരാണ ഒരു പൗരനാണ് താൻ. ആളുകള് വളരെ മോശമായി പ്രതികരിക്കുന്നതില് വിഷമമുണ്ടെന്നും റിച്ച പറഞ്ഞു.
രാഹുല് ഗാന്ധി തന്റെ കൈയില് ബലമായി പിടിക്കുകയും ശക്തിയായി വലിക്കുകയും ചെയ്തുവെന്നും തുടർന്ന് മുട്ടും വയറും ഇടിച്ച് താൻ നിലത്തു വീഴുകയാണുണ്ടായതെന്നും റിച്ച ആരോപിച്ചു. രാഹുല് ഗാന്ധി തന്റെ ക്യാമറാമാനെ തള്ളിയിട്ടെന്നും അദ്ദേഹം തന്റെ മുകളിലേക്ക് വീണതിനൊപ്പം മറ്റ് നാലോ അഞ്ചോ പേരും അതിനു പിന്നാലെ വീണെന്നും മാദ്ധ്യമ പ്രവർത്തക കൂട്ടിച്ചേർത്തു. ആശുപത്രിയില് സന്ദർശിക്കാനെത്തിയ ബിജെപി നേതാക്കളോടായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. രാഹുല് ഗാന്ധി തള്ളിയിട്ടതായി ആരോപിച്ചുള്ള വീഡിയോയും മാദ്ധ്യമപ്രവർത്തക സമൂഹമാദ്ധ്യമത്തില് പങ്കുവച്ചിട്ടുണ്ട്.






