തിരുവനന്തപുരം: അഞ്ച്, പതിനഞ്ച് വയസ്സുകളിലെ നിർബന്ധിത ബയോമെട്രിക് സൗജന്യമായി പുതുക്കുന്നതിന് 2027 സെപ്റ്റംബർ വരെ അവസരം.
ആധാർ ആപ്പിലൂടെ സൗജന്യമായി ഡിസംബർ 31 വരെ ജനങ്ങള്ക്ക് ഇമെയില് ഐഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും സാധിക്കും. നിലവില് ആധാറില് സജീവമായ മൊബൈല് നമ്പർ ചേർത്തിട്ടുള്ളവർക്കു മാത്രമാണ് ഈ സൗകര്യം.
അതോടൊപ്പം ആധാർ ആപ്പിലൂടെ പുതിയ മൊബൈല് നമ്പർ അപ്ഡേറ്റ് ചെയ്യാനും അനുബന്ധ രേഖകള് സമർപ്പിച്ചു മേല്വിലാസം തിരുത്താനും 75 രൂപ നിരക്കില് സാധിക്കും.
ആധാറില് സജീവമായ മൊബൈല് നമ്പർ ചേർത്തിട്ടുള്ളവർക്കു ആധാർ അനുബന്ധ രേഖകള് യുഐഡിഎഐ പോർട്ടലിലൂടെ സൗജന്യമായി 2027 ജൂണ് 14 വരെ പുതുക്കാം. https://myaadhaar.uidai.gov.in/ ല് Document Update ഓപ്ഷൻ വഴിയാണ് രേഖകള് പുതുക്കേണ്ടത്.
നേരിട്ട് ആധാർ കേന്ദ്രങ്ങളില് 75 രൂപ ചാർജ് നല്കി ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യാം. പുതിയ ആധാർ എടുക്കല്, ബയോമെട്രിക് പുതുക്കല്, മൊബൈല്/ഇ-മെയില് മാറ്റല് തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങളിലും ലഭ്യമാണ്.
പരാതി പരിഹാരത്തിനായി സിറ്റിസണ് കോള് സെന്റർ: 1800-4251-1800 (ടോള് ഫ്രീ) / 0471-2335523, കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ (ആധാർ സെക്ഷൻ): 0471-2525442, ഇ-മെയില് വിലാസം: uidhelpdesk@kerala.gov.in.






