തിരുവനന്തപുരം: പത്താംക്ലാസ് പാസായവർക്ക് യുഎഇയില്‍ ഉയർന്ന ശമ്പളത്തോടെ ജോലി നേടാൻ അവസരം വന്നെത്തി. ഒഡേപെക് വഴിയാണ് ഉദ്യോഗാർഥികള്‍ക്ക് അഭിമുഖം ഒരുക്കിയിരിക്കുന്നത്.
സ്ട്രക്ചറല്‍ ഫാബ്രിക്കേറ്റർ, സ്റ്റീല്‍ എറെക്ടർ, സ്ട്രക്ചറല്‍ സ്റ്റീല്‍ പെയിന്റർ, എംഐജി വെല്‍ഡർ, ഇൻഡസ്ട്രിയല്‍ പൗഡർ കോട്ട് പെയിന്റർ, എറെക്ഷൻ ഫോർമാൻ എന്നീ തസ്തികകളിലാണ് നിയമനം. ആകെ 65 ഒഴിവുകളാണുള്ളത്.
പത്താം ക്ലാസ്, ഐടിഐ അല്ലെങ്കില്‍ ഡിപ്ലോമ യോഗ്യതയുള്ള പുരുഷൻമാർക്കാണ് സ്ട്രക്ചറല്‍ ഫാബ്രിക്കേറ്ററാകാൻ അവസരമുള്ളത്. എ ഇ ഡി 2,000-2,500 ( 46,000-57,500 രൂപ) വരെ ശമ്പളമായി ലഭിക്കും. പത്താം ക്ലാസ് പാസായവർക്ക് സ്റ്റീല്‍ എറെക്ടർ ആകാനും അവസരമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികള്‍ക്ക് AED 1,350-1,600 (31,050-36,800 രൂപ) വരെ അടിസ്ഥാന ശമ്പളമായി ലഭിക്കും. സ്ട്രക്ചറല്‍ സ്റ്റീല്‍ പെയിന്റർ തസ്തികയില്‍ ജോലി നേടുന്നവർക്ക് AED 1,400-1,800 (32,200-41,400 രൂപ) വരെ അടിസ്ഥാന ശമ്പളമായി ലഭിക്കും.
ടൂറിസ്റ്റ് ഗൈഡ് ആയാലോ? 168 സീറ്റുകള്‍ മാത്രം, വേഗം അപേക്ഷിച്ചോളൂ
യോഗ്യരായ ഉദ്യോഗാർഥികള്‍ ഒക്ടോബർ 25ന് ഒഡേപെക്കിന്റെ പാലാരിവട്ടത്തെ ട്രെയിനിംഗ് സെന്ററില്‍ എത്തിയാല്‍ മതിയാകും. ഫോട്ടോ പതിച്ച രണ്ട് സി.വികള്‍, പാസ്പോർട്ടിന്റെ അസലും പകർപ്പും, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകള്‍, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകള്‍, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകള്‍ എന്നിവയുമായാണ് അഭിമുഖത്തിന് എത്തേണ്ടത്.






