തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്പ്പറേഷന്- സപ്ലൈകോ ലീഗല്‍ അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് തപാല്‍ മാര്‍ഗം വഴിയുള്ള അപേക്ഷകള്‍ ആണ് സ്വീകരിക്കുന്നത്. നിലവില്‍ രണ്ട് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരെ കൊച്ചിയിലായിരിക്കും നിയമിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി നവംബര്‍ 19 ആണ്. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണിത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ശമ്പളം ലഭിക്കും. അപേക്ഷകരുടെ കുറഞ്ഞ പ്രായപരിധി 25 വയസും കൂടിയ പ്രായപരിധി 45 വയസും ആയിട്ട് നിശ്ചയിച്ചിട്ടുണ്ട്. 01.06.2026 എന്ന തിയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
എല്‍ എല്‍ ബി ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഈ റിക്രൂട്ട്മെന്റിന് അപേക്ഷാ ഫീസ് ഇല്ല. തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ (അഭിമുഖം/പരീക്ഷാ മാനദണ്ഡങ്ങള്‍ തുടങ്ങിയവ) സപ്ലൈകോ അധികൃതര്‍ അവരുടെ റിക്രൂട്ട്മെന്റ് ചട്ടങ്ങള്‍ക്കനുസൃതമായി തീരുമാനിക്കുന്നതാണ്.
അപേക്ഷിക്കേണ്ട വിധം
യോഗ്യതയുള്ളവരും താല്‍പ്പര്യമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍, നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, ജാതി തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുകളും പകര്‍പ്പുകളും ചേര്‍ത്ത്, 19.11.2026-നോ അതിനു മുന്‍പോ താഴെ പറയുന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്
അഡീഷണല്‍ ജനറല്‍ മാനേജര്‍ (P&A)
കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്പ്പറേഷന്
മാവേലി ഭവന്, ഗാന്ധി നഗര്‍, കടവന്ത്ര, കൊച്ചി, കേരളം - 682020
ഓഫ്ലൈനായി അപേക്ഷിക്കുന്നതിന് താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക
നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമില്‍ പേര് (ഇംഗ്ലീഷ് വലിയ അക്ഷരങ്ങളില്‍), ജനന തീയതി, പ്രായം, ലിംഗം, വൈവാഹിക നില, മതം, ജാതി, തപാല്‍ വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ പൂരിപ്പിക്കുക. വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും രേഖപ്പെടുത്തുക: +2/പ്രീ-ഡിഗ്രി മുതലുള്ള വിദ്യാഭ്യാസ യോഗ്യതകള്‍ കാലക്രമത്തില്‍ രേഖപ്പെടുത്തണം.
കൂടാതെ, നിങ്ങളുടെ പ്രവൃത്തിപരിചയത്തെക്കുറിച്ചുള്ള വിവരങ്ങളും നല്‍കുക. ബയോഡാറ്റയ്ക്കൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും അപേക്ഷയോടൊപ്പം വെക്കുക. അപേക്ഷ ഫോം പൂരിപ്പിച്ച്, തീയതിയും സ്ഥലവും രേഖപ്പെടുത്തി ഒപ്പിടുക.
അപേക്ഷാ ഫോം, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം രജിസ്റ്റേര്‍ഡ് പോസ്റ്റ് വഴി, .11.2026 വൈകുന്നേരം 5 മണിക്ക് മുന്‍പായി താഴെ പറയുന്ന വിലാസത്തിലേക്ക് അയക്കുക
ഫോണ്‍: 0484-2203077






