കോട്ടയം: കോട്ടയം ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ പോലീസ് സേനാംഗങ്ങൾക്ക് ജില്ലാ തല നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
നവംബർ 11-ന് കോട്ടയം ജില്ലാ പോലീസ് ക്ലബ്ബിൽ നടന്ന പരിപാടി കോട്ടയം പ്രിൻസിപ്പൽ ആൻഡ് സെഷൻസ് ജഡ്ജി കെ. സനൽകുമാർ ഉദ്ഘാടനം ചെയ്തു.
കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ്. തേജോമയി തമ്പുരാട്ടി സ്വാഗതം ആശംസിച്ചു. ജില്ലാ പോലീസ് മേധാവി കെ. എം. സാബു മാത്യു അധ്യക്ഷത വഹിച്ചു.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ആൻഡ് ഹോണററി ജഡ്ജി അതിഖ് റഹ്മാൻ, കോട്ടയം ഡിവൈഎസ്പി അനീഷ് കെ ജി എന്നിവർ ആശംസകൾ നേർന്നു. കോട്ടയം നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. യു. ശ്രീജിത്ത് നന്ദി രേഖപ്പെടുത്തി.
തുടർന്ന് ചങ്ങനാശ്ശേരി ജില്ലാ ജഡ്ജി രഞ്ജിത്ത് കൃഷ്ണൻ പരിശീലന ക്ലാസ് നയിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ നിയമപരമായ അറിവും നീതിന്യായ നടപടിക്രമങ്ങളെക്കുറിച്ചുള്ള അവബോധവും മെച്ചപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലെയും എസ് എച്ച് ഒ മാരും വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും ക്ലാസിൽ പങ്കെടുത്തു.





