ബംഗളൂരു: ഐ.എസ്.ആർ.ഒ കീഴിലുള്ള യു.ആർ. റാവു സാറ്റലൈറ്റ് സെന്ററില്‍ (URSC) 61 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
ടെക്നീഷ്യൻ-ബി, ഹെവി വെഹിക്കിള്‍ ഡ്രൈവർ, ലൈറ്റ് വെഹിക്കിള്‍ ഡ്രൈവർ, സ്റ്റാഫ് കാർ ഡ്രൈവർ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. പത്താം ക്ലാസിനൊപ്പം ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ യോഗ്യതയുള്ളവർക്കും ആവശ്യമായ ഡ്രൈവിങ് ലൈസൻസും പ്രവൃത്തിപരിചയവുമുള്ളവർക്കും അപേക്ഷിക്കാം. നവംബർ 13 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.
തസ്തികകളും ഒഴിവുകളും
ആകെ 61 ഒഴിവുകളാണുള്ളത്.
ടെക്നീഷ്യൻ-ബി 46
ലൈറ്റ് വെഹിക്കിള്‍ ഡ്രൈവർ 5
ഹെവി വെഹിക്കിള്‍ ഡ്രൈവർ-എ 10
ആകെ 61
തിരഞ്ഞെടുപ്പ് രീതി
ടെക്നീഷ്യൻ-ബി തസ്തികയിലേക്ക് എഴുത്തുപരീക്ഷ അല്ലെങ്കില്‍ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും തുടർന്ന് ട്രേഡ് അടിസ്ഥാനത്തിലുള്ള സ്കില്‍ ടെസ്റ്റും ഉണ്ടായിരിക്കും. ഡ്രൈവർ തസ്തികകളില്‍ എഴുത്തുപരീക്ഷ/കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കൊപ്പം ഡ്രൈവിങ് ടെസ്റ്റും നടത്തും.
അപേക്ഷാ ഫീസ്
അപേക്ഷകർ ആദ്യം 500 രൂപ അടയ്ക്കണം. എഴുത്തുപരീക്ഷയില്‍ പങ്കെടുക്കുന്നവർക്ക് 400 രൂപ തിരികെ ലഭിക്കും. അതിനാല്‍ തിരികെ ലഭിക്കാത്ത അപേക്ഷാ ഫീസ് 100 രൂപയാണ്.
അപേക്ഷിക്കേണ്ട വിധം
1. ഐഎസ്ആർഒയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.isro.gov.in അല്ലെങ്കില്‍ യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിന്റെ https://www.ursc.gov.in സന്ദർശിക്കുക.
2. കരിയർ വിഭാഗത്തില്‍ URSC:04:2026 വിജ്ഞാപനം തിരഞ്ഞെടുക്കുക.
3. ഓണ്‍ലൈൻ അപേക്ഷയില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുക.
4. ഫോട്ടോ, ഒപ്പ്, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകള്‍, പ്രവൃത്തിപരിചയ രേഖകള്‍ എന്നിവ അപ്ലോഡ് ചെയ്യുക.
5. അപേക്ഷാ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക.






