തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പില്‍ ജോലി ഒഴിവ്.
തൊഴില്‍ പരിശീലന പദ്ധതിയായ ട്രെയിസിൻ്റെ ഭാഗമായി ക്ലറിക്കല്‍ അസിസ്റ്റന്റുമാരുടെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.
യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങള്‍ അറിയാം
ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള പട്ടികജാതി വിഭാഗം യുവതി യുവാക്കള്‍ക്കാണ് അപേക്ഷിക്കാനാകുക.ആറ് മാസത്തില്‍ കുറയാത്ത പി.എസ്.സി അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസായിരിക്കണം.
അപേക്ഷിക്കാനുള്ള പ്രായപരിധി - 21 - 35 വയസ് ആണ്. യോഗ്യതാ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും അപേക്ഷിക്കാൻ സാധിക്കുക. രണ്ട് വർഷത്തേക്കാണ് പരിശീലന കാലാവധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 12,000 രൂപ ഓണറേറിയം ലഭിക്കും.
പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, ജില്ലാ/ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകള്‍, സബ് ഓഫീസുകള്‍ എന്നിവടങ്ങളിലായി ആകെ 225 പേരെയാണ് പരിശീലനത്തിനായി തിരഞ്ഞെടുക്കുക. അഭിമുഖത്തിലൂടെയാണ് നിയമനം.
ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷയുടെ മാതൃകയ്ക്കും അതത് പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്/മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 13. ഫോണ്‍: 0471 2737100. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.scdd.kerala.gov.in/images/pdf/pdf2025/pdf2026/CLERICAL_ASST__NOTIFICATION.pdf






