തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനി പദ്ധതിയില്‍ ഒഴിവുകള്‍.
250 ഒഴിവുകളാണ് ഉളളത്. താത്കാലിക നിയമനമാണ്. പാരാമെഡിക്കല്‍ കോഴ്സുകള്‍ വിജയകരമായി പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാനാകുക. യോഗ്യത, ഹോണറേറിയം തുടങ്ങിയ വിശദാംശങ്ങള്‍ അറിയാം
നേഴ്സിംഗ് / ഫാർമസി / മറ്റ് അംഗീകൃത പാരാമെഡിക്കല്‍ ബിരുദ യോഗ്യതയുള്ളവർക്കായി 150 ഒഴിവുകളാണ് ഉള്ളത്.
ജിഎൻഎം /എഎൻഎം മറ്റ് അംഗീകൃത പാരാമെഡിക്കല്‍ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 100 ഒഴിവുകളാണ് ഉള്ളത്. സർക്കാർ /ഡിഎംഇ / സർവ്വകലാശാലകള്‍ അംഗീകരിച്ച നഴ്സിംഗ് / ഫാർമസി / പാരാമെഡിക്കല്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ (കോഴ്സ് പൂർണ്ണമായും വിജയിച്ചവരും ബന്ധപ്പെട്ട കൗണ്‍സില്‍ രജിസ്ട്രേഷൻ ഉള്ളവരുമായിരിക്കണം).
അപേക്ഷിക്കാനുള്ള പ്രായപരിധി 21 - 35 വയസാണ്. നിയമന കാലാവധി പൂർണ്ണമായും താല്ക്കാലികാടിസ്ഥാനത്തില് 1 വർഷത്തേക്ക് മാത്രം ആയിരിക്കും. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളിലായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമനം ലഭിക്കുക. പ്രതിമാസ ഹോണറേറിയം അംഗീകൃത ബിരുദ യോഗ്യതയുള്ളവർക്ക് - 18,000 രൂപയും അംഗീകൃത ഡിപ്ലോമ (ജിഎൻഎം / എഎൻഎം ഉള്‍പ്പെടെ) യോഗ്യതയുള്ളവർക്ക് - 15,000 രൂപയുമായിരിക്കും.
ഉദ്യോഗാർത്ഥികള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റുകള്‍, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകള്‍ സഹിതം അതത് ജില്ലകളിലെ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ് ഐടിഡി പ്രൊജക്ട് ഓഫീസ് (ഐടിഡിപി) എന്നിവിടങ്ങളില്‍ നേരിട്ടോ തപാലിലോ സമർപ്പിക്കണം..ഒരാള്‍ ഒന്നിലധികം ജില്ലകളില്‍ അപേക്ഷ സമർപ്പിക്കുവാൻ പാടുള്ളതല്ലെന്ന് അധികൃതർ അറിയിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 5 ആണ്.
കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ജില്ലകളിലെ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസുകള്‍, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസുകള്‍, ട്രൈബല്‍ എക്സ്റ്റൻഷൻ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും വകുപ്പിൻ്രെ വെബ്സൈറ്റില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://stdd.kerala.gov.in/images/pdf/notification/Notification_Application_23112026.pdf
അഭിമുഖം
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻറെ വർക്കിംഗ് വുമണ്‍സ് ഹോസ്റ്റലില്‍ ഹോസ്റ്റല്‍ വാർഡൻ, അസിസ്റ്റൻറ് കുക്ക് തസ്തികകളില്‍ ഒഴിവ്. താത്കാലിക നിയമനമാണ്. നവംബർ 28ന് രാവിലെ 11 30ന് എറണാകുളം ഡിവിഷൻ ഓഫീസില്‍ ഇൻറർവ്യൂ നടക്കും. എസ്എസ്എല്‍സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ eeekm@kshb.in എന്ന ഇമെയില്‍ വിലാസത്തില്‍ നവംബർ 27 നകം അപേക്ഷകള്‍ സമർപ്പിക്കേണ്ടതാണ്. ഇമെയില്‍ അയക്കുമ്പോള്‍ അപേക്ഷിക്കുന്ന തസ്തികയുടെ പേര് സൂചിപ്പിക്കേണ്ടതാണ്. ഫോണ്‍: 0484- 2369059






