തിരുവനന്തപുരം: കേരള മാരിടൈം ബോർഡില്‍ താത്കാലിക ഒഴിവ്. ലീഗല്‍ കണ്‍സള്‍ട്ടൻ്റ് തസ്തികയിലാണ് ഒഴിവ്. കരാർ നിയമനമാണ്. തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങള്‍ വിശദമായി അറിയാം
ലീഗല്‍ കണ്‍സള്‍ട്ടൻസ്- ഒരു ഒഴിവാണ് ഉള്ളത്. നിയമ വകുപ്പിലോ സെക്രട്ടറിയേറ്റിലോ ഡെപ്യൂട്ടി സെക്രട്ടറി തസ്തികയില്‍ കുറയാത്തതോ ജോയിന്റ് സെക്രട്ടറി തസ്തികയില്‍ ജോലി ചെയ്തിട്ടുള്ളതോ ആയ ആളുകള്‍ക്കാണ് അപേക്ഷിക്കാനാകുക. ലീഗല്‍ ട്രാൻസ്ലേഷൻ, നിയമ നിർമ്മാണ ഡ്രാഫ്റ്റിംഗ് , ചട്ടങ്ങള്‍ , റെഗുലേഷനുകള്‍, വിജ്ഞാപനങ്ങള്‍ എന്നിവയില്‍ പരിചയം വേണം.
റിട്ടയേഡ് ഡെപ്യൂട്ടി സെക്രട്ടറിക്ക് 45,000 രൂപയും ജോയിൻ്റ് സെക്രട്ടറിക്ക് 50,000 രൂപയുമാണ് ശമ്പളമായി ലഭിക്കുക. https://cmd.kerala.gov.in/wp-content/uploads/2026/10/KMB-Notification-V1.pdf
ക്ലർക്ക് കം ഡാറ്റ ഓപ്പറേറ്റർ തസ്തികയില്‍ ഒഴിവ്
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിംഗില്‍ ക്ലർക്ക് കം ഡാറ്റ ഓപ്പറേറ്റർ തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 840 രൂപയാണ് (പരമാവധി ഒരുമാസം 22,680 രൂപ) പ്രതിദിന വേതനം ലഭിക്കുക.
പ്ലസ്ടുവോ അല്ലെങ്കില്‍ പിഡിസിയോ ജയിച്ചിരിക്കണം. കമ്പ്യൂട്ടർ പരിചരണം / ഡാറ്റ എൻട്രി ഓപ്പറേഷൻ ആൻ്റ് വേർഡ് പ്രോസസ്സിംഗില്‍ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
അപേക്ഷിക്കാനുള്ള ഉയർന്ന് പ്രായപരിധി 50 വയസാണ്. എഴുത്ത് പരീക്ഷയുടെയും വൈദഗ്ധ്യ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. നിയമന കാലാവധി 179 ദിവസം ആയിരിക്കും.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. (https://www.cet.ac.in) . അപേക്ഷ ഫീസ് 100 രൂപയാണ്. അവസാന തീയതി ഒക്ടോബർ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.cet.ac.in/wp-content/uploads/2026/10/applicationnotification2026.pdf
ഡെമോണ്‍സ്ട്രേറ്റർ, ലാബ് അസിസ്റ്റന്റ് നിയമനം
സംസ്ഥാന ടൂറിസം വകുപ്പിനു കീഴില്‍ കോഴിക്കോട് പ്രവർത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടില്‍ നടപ്പ് അധ്യയന വർഷത്തില്‍ മണിക്കൂർ/ ദിവസ വേതനാടി സ്ഥാനത്തില്‍ ജോലി ചെയ്യുന്നനിനായി ഡെമോണ്‍സ്ട്രേറ്റർ, ലാബ് അസിസ്റ്റന്റ്, തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച്ച ഒക്ടോബർ 14 ന് രാവിലെ 10 ന് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസില്‍ വെച്ച് നടത്തുന്നു.
ഡെമോന്‍സ്ട്രേറ്റർ യോഗ്യത- മൂന്നുവർഷ ഹോട്ടല്‍ മാനേജ്മെന്റ്/ ഡിപ്ലോമ, അനുബന്ധ വിഷയത്തില്‍ രണ്ട് വർഷത്തില്‍ കുറയാത്ത പ്രവർത്തി പരിചയം.
ലാബ് അസിസ്റ്റന്റ് യോഗ്യത- ഫുഡ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് ഇൻ ഫുഡ് പ്രൊഡക്ഷൻ.
ഉദ്യോഗാർഥികള്‍ അസ്സല് രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്.
ഫോണ്‍- 0495-2372131, 9745531608






