.കേന്ദ്ര സർവിസിൽ ലോവർ ഡിവിഷൻ ക്ലർക്ക്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപറേറ്റർ, ഡേറ്റ എൻട്രി ഓപറേറ്റർ ഗ്രേഡ് എ തസ്തികകളിൽ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ
(എസ്.എസ്.സി.) വിജ്ഞാപനം. ഗ്രൂപ്പ് സി തസ്തികയിൽ 2536 ഒഴിവാണുള്ളത്. പ്ലസ് ടുക്കാർക്കാണ് അവസരം.
ഒക്ടോബർ ഏഴിനകം ഓൺലൈനായി അപേക്ഷിക്കണം.
പ്രായം: ഓഗസ്റ്റ് ഒന്നിന് 18-27. 1999 ഓഗസ്റ്റ് രണ്ടിന് മുൻപോ 2008 ഓഗസ്റ്റ് ഒന്നിന് ശേഷമോ ജനിച്ചവരാകരുത്.
പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി.ക്കു മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.
വിമുക്തഭടന്മാർ ഉൾപ്പെടെ മറ്റു യോഗ്യരായവർക്ക് ചട്ടപ്രകാരം ഇളവുണ്ട്.
യോഗ്യത: മാത്സ് ഒരു വിഷയമായി പഠിച്ച് സയൻസ് സ്ട്രീമിൽ 12-ാം ക്ലാസ് ജയം/തത്തുല്യം.
2026 ഒക്ടോബർ ഏഴ് അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കാക്കുക.
നിശ്ചിത തീയതിക്കുമുൻപ് യോഗ്യത നേടിയവരായിരിക്കണം.
ശമ്പളം:
ലോവർ ഡിവിഷൻ ക്ലർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്- പേ ലെവൽ 2: 19,900-63,200 രൂപ.
ഡേറ്റ എൻട്രി ഓപറേറ്റർ: പേ ലെവൽ 4: 25,500-81,100 രൂപ; ലെവൽ 5: 29,200-92,300 രൂപ.
ഡേറ്റ എൻട്രി ഓപറേറ്റർ ഗ്രേഡ് എ: പേ ലെവൽ 4: 25,500-81,100 രൂപ.
അപേക്ഷാഫീസ്: 100 രൂപ. പട്ടികജാതി/പട്ടികവർഗം, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ, വനിതകൾ എന്നിവർക്ക് ഫീസില്ല. ഫീസ് ഓൺലൈനായി അടയ്ക്കണം. ഒക്ടോബർ എട്ടുവരെ അടയ്ക്കാം.
തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (രണ്ട് ഘട്ടം), സ്കിൽ ടെസ്റ്റ്/ടൈപ്പിങ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ. രണ്ട് ഘട്ടങ്ങളായാണ് എഴുത്തുപരീക്ഷ.
കംപ്യൂട്ടർ ബേസ്ഡ് ഒബ്ജക്ടീവ് പരീക്ഷയിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളായിരിക്കും. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കുണ്ടാകും.
മൂന്നാം ഘട്ട പരീക്ഷ (സ്കിൽ ടെസ്റ്റ്/ടൈപ്പിങ് ടെസ്റ്റ്): ഡേറ്റ എൻട്രി ഓപറേറ്റർ തസ്തികയിലേക്ക് നടത്തുന്ന സ്കിൽ ടെസ്റ്റിൽ കംപ്യൂട്ടർ ഡേറ്റ എൻട്രിയിലെ വേഗം പരിശോധിക്കും.
കംപ്യൂട്ടറിൽ മണിക്കൂറിൽ 8,000 കീ ഡിപ്രഷൻ വേഗം വേണം.
15 മിനിറ്റ് ദൈർഘ്യമുള്ളതാണ് സ്കിൽ ടെസ്റ്റ്.
ലോവർ ഡിവിഷൻ ക്ലർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് നടത്തുന്ന കംപ്യൂട്ടർ ടൈപ്പിങ് ടെസ്റ്റിൽ ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ
30 വാക്കും ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്കും വേഗം വേണം. 10 മിനിറ്റാണ് ടെസ്റ്റ്.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ:
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. ഏതെങ്കിലും ഒരു കേന്ദ്രം അപേക്ഷാസമയത്ത് തിരഞ്ഞെടുക്കണം.
അപേക്ഷിക്കേണ്ട വിധം: രണ്ട് ഘട്ടമായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആദ്യഘട്ടം ഒറ്റത്തവണ രജിസ്ട്രേഷനാണ്. ഫോട്ടോയും ഒപ്പും ഈ ഘട്ടത്തിൽ അപ്്ലോഡ് ചെയ്യണം.
ഒറ്റത്തവണ രജിസ്ട്രേഷനുശേഷം യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം.
വെബ്സൈറ്റ്: https://ssc.gov.in






