കോട്ടയം : താഴത്തങ്ങാടി മത്സര വള്ളംകളിയിൽ ചെറുവള്ളങ്ങളുടെ രജിസ്ട്രേഷൻ സെപ്റ്റംബർ 27ന് ആരംഭിക്കും. ഇരുട്ടുകുത്തി ഒന്നാം ഗ്രേഡ്, രണ്ടാം ഗ്രേഡ്, വെപ്പ് ഒന്നാം ഗ്രേഡ്, രണ്ടാം ഗ്രേഡ്, ചുരുളൻ എന്നീ വിഭാഗങ്ങളിലാണ് ചെറുവള്ളങ്ങൾ മത്സരിക്കുന്നത്.
ചെറുവള്ളങ്ങളുടെ രജിസ്ട്രേഷൻ ഒക്ടോബർ 18 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് അവസാനിക്കും. രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങൾക്ക് 9447052184, 9605323272 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.






